ഡാളസ് :ക്രൈസ്തവരെന്നു നാം അവകാശപെടുന്നുണ്ടെങ്കില്‍ നമ്മുടെ ജീവിതം പൂര്‍ണമായും ദൈവാത്മാവാല്‍ നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്നു റവ. റോയ് എ തോമസ് ഉദ്‌ബോധിപ്പിച്ചു. ദൈവവചനം ക്രമമായി വായിക്കുകയും ധ്യാനിക്കുകയും അനുസരിക്കുകയും ചെയുക എന്നതാണ് അതിനുള്ള ഏക മാര്‍ഗമെന്നും അച്ചന്‍ പറഞ്ഞു

രാജ്യാന്തര പ്രെയര്‍ലൈന്‍( 560-ാംമത്) 2025 ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസ് 2:26-40 വാക്യങ്ങളെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ഡാളസ് ഇടവക വികാരി റവ. റോയ് എ തോമസ്.

മിശിഹായുടെ വരവിനുവേണ്ടി വിശ്വാസത്തോടെ, പ്രാര്ഥനയോടെ ആത്മാര്‍ത്ഥയോടെ കാത്തിരുന്ന നീതിമാനായ ശിമെയോനും ,ഹന്നായും തങ്ങളുടെ ജീവിതത്തില്‍ എന്ത് ആഗ്രഹിച്ചുവോ അത് അനുഭവവേദ്യമാകുന്നതിനു പിതാവായ ദൈവം പ്രസാധിച്ചുവെന്നത് നമ്മുടെ ജീവിതത്തിലും മാതൃകയായി സ്വീകരികേണ്ടതാണെന്നു അച്ചന്‍ പറഞ്ഞു.

വ്യത്യസ്തമായ ജീവിതാനുഭവ തിരത്തള്ളലില്‍ പതറിപ്പോകാതെ പിടിച്ചു നില്‍കണമെങ്കില്‍ ദൈവീകാകൃപ അനിവാര്യമാണെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തര പ്രെയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ട് അച്ചന്‍ തന്റെ സന്ദേശം ഉപസംഹരിച്ചു

ഫിലിപ്പ് മാത്യു (ഷാജി), ഡാളസ്പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി റവ. റോയ് എ തോമസി നെ പരിചയപ്പെടുത്തുകയും ചെയ്തു.മിസ്. മീനു ജോണ്‍, ഡാളസ്,നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു.

ജോണ്‍ പി മാത്യു (അമ്പോടി) ഡാളസ്, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.ഐ പി എല്‍ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടര്‍ന്ന് നന്ദി രേഖപ്പെടുത്തി .സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും:റവ. ഡോ. ജെയിംസ് എന്‍. ജേക്കബ് നിര്‍വഹിച്ചു.ഷിബു ജോര്‍ജ് ഹൂസ്റ്റണ്‍, ജോസഫ് ടി ജോര്‍ജ്ജ് (രാജു), ഹൂസ്റ്റണ്‍ എന്നിവര്‍ ടെക്നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു