- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
റ്റി കെ എഫ് ഓണം മുഖ്യാതിഥി സിനിമാ താരം ശ്വേതാ മേനോനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കി
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കുന്ന ഓണകാഘോഷ പരിപാടികള്‍ക്കെത്തിച്ചേര്‍ന്ന സുപ്രസിദ്ധ സിനിമാ താരം ശ്വേതാ മേനോനെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്സെന്റ്റ് ഇമ്മാനുവേലിന്റ്റെ നേതൃത്വത്തില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ അരുണ്‍ കോവാട്ട്, ഷാജി മയൂര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 Welsh road, Philadelphia PA 19115) നടക്കുന്ന റ്റി കെ എഫ് ഓണാഘോഷ പരിപാടിയില്‍ ശ്വേതാ മേനോനെ കൂടാതെ […]
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കുന്ന ഓണകാഘോഷ പരിപാടികള്‍ക്കെത്തിച്ചേര്‍ന്ന സുപ്രസിദ്ധ സിനിമാ താരം ശ്വേതാ മേനോനെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്സെന്റ്റ് ഇമ്മാനുവേലിന്റ്റെ നേതൃത്വത്തില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ അരുണ്‍ കോവാട്ട്, ഷാജി മയൂര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 Welsh road, Philadelphia PA 19115) നടക്കുന്ന റ്റി കെ എഫ് ഓണാഘോഷ പരിപാടിയില്‍ ശ്വേതാ മേനോനെ കൂടാതെ സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നു.
ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മയൂര റെസ്റ്റോറന്റ്റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികള്‍ക്ക് കൊടിയേറുക. പഞ്ചാരി മേളത്തിന്റ്റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ, എന്നിവ പരിപാടിയോടനുബന്ധിച്ചു അരങ്ങേറും.
പി ആര് ഓ: സുമോദ് റ്റി നെല്ലികാല 267 322 8527