- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് കോണ്‍ക്ലേവിന് പ്രൗഡഗംഭീരമായ സമാപനം : ഡോ. ബാബു സ്റ്റീഫന്‍ നേതൃ നിരയിലേക്ക്
ഹൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിന് പ്രൗഢഗംഭീരമായ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു. ബിസിനസ് ചര്‍ച്ചകളും സെമിനാറുകളും കൊണ്ട് കോണ്‍ക്ലേവ് ശ്രദ്ധേയമായി. വിജയകരമായ കോണ്‍ക്ലേവിനെ തുടര്‍ന്ന് ഗ്ലോബല്‍ ബിസിനസ് ഫോറം കമ്മിറ്റി വിപുലപ്പെടുത്തിയതായി ഫോറം ചെയര്മാന് ജെയിംസ് കൂടല്‍ പറഞ്ഞു. അനന്തമായ ബിസിനസ് സാധ്യതകള്‍ തുറന്ന ബിസിനസ് കോണ്‍ക്ലേവിന് തുടര്‍ച്ചയുണ്ടാകുമെന്നും ജനുവരിയില്‍ കേരളത്തില്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു. […]
ഹൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിന് പ്രൗഢഗംഭീരമായ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു. ബിസിനസ് ചര്‍ച്ചകളും സെമിനാറുകളും കൊണ്ട് കോണ്‍ക്ലേവ് ശ്രദ്ധേയമായി. വിജയകരമായ കോണ്‍ക്ലേവിനെ തുടര്‍ന്ന് ഗ്ലോബല്‍ ബിസിനസ് ഫോറം കമ്മിറ്റി വിപുലപ്പെടുത്തിയതായി ഫോറം ചെയര്മാന് ജെയിംസ് കൂടല്‍ പറഞ്ഞു. അനന്തമായ ബിസിനസ് സാധ്യതകള്‍ തുറന്ന ബിസിനസ് കോണ്‍ക്ലേവിന് തുടര്‍ച്ചയുണ്ടാകുമെന്നും ജനുവരിയില്‍ കേരളത്തില്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു.
ഡോ. ബാബു സ്റ്റീഫന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കും. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമാണ് ബാബു സ്റ്റീഫന്‍. ഫൊക്കാന മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ അറിയപ്പെടുന്ന സാന്നിധ്യമാണ്. ജീവകാരുണ്യ പ്രവര്ത്തകന് എന്ന നിലയില്‍ അദ്ദേഹം നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ നിരവധി നിരാലംബര്‍ക്കാണ് ആശയമേറിയത്.
മറ്റു ഭാരവാഹികള്‍
ഷിനു മാത്യൂസ് (വൈസ് ചെയര്‍പേഴ്സണ്‍)
റഫീഖ് പി. കയനയില്‍ (വൈസ് ചെയര്മാന്)
സുരേന്ദ്രന് കണ്ണാട്ട് (വൈസ് ചെയര്മാന്)
തുളസീധരന്‍ നായര്‍ (സെക്രട്ടറി)
സുകേഷ് ഗോവിന്ദന് (സെക്രട്ടറി)
തോമസ് സ്റ്റീഫന്‍ (ട്രഷറര്‍)
സുനില്‍ കൂഴംപാല (അമേരിക്ക റീജിയന് ബിസിനസ് ഫോറം ചെയര്മാന്),
സക്കീര്‍ ഹുസൈന് (ചെയര്മാന്, മിഡില്‍ ഈസ്റ്റ് റീജയന്)