- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4x400 മീറ്റർ റിലേയിലും ബോൾട്ടിനു സ്വർണം; ലോക അത്ലറ്റിക് മീറ്റിൽ ട്രിപ്പിൾ നേടുന്നത് മൂന്നാം തവണ; റിലേയിൽ രണ്ടാമതെത്തിയ അമേരിക്കയെ അയോഗ്യരാക്കി
ബെയ്ജിങ്: ലോകത്തെ വേഗമേറിയ ഓട്ടക്കാരൻ ജമൈക്കയുടെ ഉസൈൻ ബോൾട്ടിന് ട്രിപ്പിൾ സ്വർണം. ബോൾട്ട് ഉൾപ്പെട്ട ജമൈക്കൻ ടീം ലോകഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 - 400 മീറ്റർ റിലേയിൽ സ്വർണം നേടി. നേരത്തെ 100, 200 മീറ്ററുകളിൽ ബോൾട്ട് സ്വർണം നേടിയിരുന്നു. മൂന്നാം തവണയാണ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ട് ട്രിപ്പിൾ സ്വർണം സ്വന്തമാക്കുന്നത്. 37.36 സെക്കൻഡിലാണ് ജമൈക
ബെയ്ജിങ്: ലോകത്തെ വേഗമേറിയ ഓട്ടക്കാരൻ ജമൈക്കയുടെ ഉസൈൻ ബോൾട്ടിന് ട്രിപ്പിൾ സ്വർണം. ബോൾട്ട് ഉൾപ്പെട്ട ജമൈക്കൻ ടീം ലോകഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 - 400 മീറ്റർ റിലേയിൽ സ്വർണം നേടി. നേരത്തെ 100, 200 മീറ്ററുകളിൽ ബോൾട്ട് സ്വർണം നേടിയിരുന്നു.
മൂന്നാം തവണയാണ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ട് ട്രിപ്പിൾ സ്വർണം സ്വന്തമാക്കുന്നത്. 37.36 സെക്കൻഡിലാണ് ജമൈക്കൻ ടീം ഓട്ടം പൂർത്തിയാക്കിയത്. രണ്ടാമത് ഓടിയെത്തിയ അമേരിക്കൻ ടീമിനെ അയോഗ്യരാക്കി. നിശ്ചിത ദൂരത്തിനുള്ളിൽ ബാറ്റൺ കൈമാറാത്തതിനാണ് അയോഗ്യരാക്കിയത്. ഇതോടെ ചൈനക്ക് വെള്ളിയും കാനഡയ്ക്ക് വെങ്കലവും ലഭിച്ചു.
ലോക മീറ്റിലെ റിലേയിൽ ബോൾട്ടുൾപ്പെട്ട ടീം സ്വർണം നേടുന്നത് തുടർച്ചയായ നാലാം വർഷമാണ്. 2009ലും 2013ലും ബോൾട്ട് ട്രിപ്പിൾ നേടിയിരുന്നു.
നേരത്തെ, പുരുഷന്മാരുടെ 200 മീറ്റർ ഫൈനലിൽ യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിനുയർത്തിയ വെല്ലുവിളി അതിജീവിച്ചാണ് ബോൾട്ട് സ്വർണം ഓടിയെടുത്തത്. 19.55 സെക്കന്റിലാണ് ബോൾട്ട് സ്വർണത്തിലേക്കെത്തിയത്. 19.74 സെക്കന്റിൽ ഓടിയെത്തിയ ജസ്റ്റിൻ ഗാട്‌ലിൻ വെള്ളി നേടി. 100 മീറ്ററിലും ബോൾട്ടിന് സ്വർണവും ഗാട്‌ലിന് വെള്ളിയുമായിരുന്നു.