- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജംങ്ഷനിൽ മുൻപോട്ട് പോകാനും പെരുമഴയത്തും ഏതുതരം ഇൻറിക്കേറ്റർ ആണ് ഉപയോഗിക്കേണ്ടത്? നടുവിലത്തെയും വലത്തേയും ഇൻറിക്കേറ്ററുകൾ തെളിയിക്കുന്നത് അപകടം ഉണ്ടാക്കുമോ? മലയാളികൾക്ക് അറിയാത്ത ഹസാർഡ് വാർണിങ് ലൈറ്റിനെ കുറിച്ച് എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ലേഖനം
നിങ്ങൾ ഒരു നാല്കവലയിലേയ്ക്ക് കാർ ഓടിച്ച് എത്തുവെന്നെന്ന് വിചാരിക്കുക. നിങ്ങൾക്ക് നേരെ ആണ് പോകേണ്ടത്. അതേസമയം തന്നെ മറ്റൊരു കാർ നിങ്ങളുടെ വലതു വശത്തെ റോഡിൽ നിന്നും ജംങ്ഷനിലേക്ക് എത്തുന്നു എന്നും വിചാരിക്കുക. നിങ്ങൾ നോക്കുന്‌പോൾ ആ കാർ അതിന്റെ ഇടതു വശത്തെ ഇന്റിക്കേറ്റർ ഇട്ടിട്ടുണ്ട്. അത് ഇടത്തേക്ക് തിരിയാനാണന്നു വ്യക്തം. അതുകൊണ്ട് നിങ്ങൾ നേരേ പോകാനായി വണ്ടി മുന്നോട്ടു എടുക്കുന്നു. നിങ്ങളുടെ പ്രതീക്ഷക്കു വിപരീതമായി ആ കാറും ജംങ്ഷനിലേക്കു നേരേ പോകാനായി പ്രവേശിക്കുന്നു. ഇടി പറ്റിയില്ലെങ്കിൽ നിങ്ങളുടെ ഭാഗ്യം! വലതു വശത്ത് നിന്ന് വന്ന കാറിന്റെ ഡ്രൈവർ ജംക്ഷനിൽ നേരേ പോകാനായി കാറിന്റെ ഹസാർഡ് വാർണിങ് ലൈറ്റ് ഇട്ടതാണ് ഇവിടെ പ്രശ്‌നമായത്. കേരളത്തിലെ റോഡുകളിൽ കണ്ടുവരുന്ന ഈ അപകടം നിറഞ്ഞ പ്രവണതയെ കുറിച്ചാണ് ഈ പോസ്റ്റ്. ശരിയായ രീതിയിൽ ഹസാർഡ് വാർണിങ് ലൈറ്റ് ഉപയോഗിക്കുന്നവരെ നമ്മുടെ റോഡുകളിൽ കാണാറുണ്ടെങ്കിലും ഇതിന്റെ ഉപയോഗത്തെ കുറിച്ച് ജനങ്ങൾ പൊതുവേ അജ്ഞരാണ്. ഇന്ത്യൻ റോഡ് നിയമങ്ങളിൽ ഹസാർഡ് വാർണിങ് ലൈറ്റ്‌ന്റെ
നിങ്ങൾ ഒരു നാല്കവലയിലേയ്ക്ക് കാർ ഓടിച്ച് എത്തുവെന്നെന്ന് വിചാരിക്കുക. നിങ്ങൾക്ക് നേരെ ആണ് പോകേണ്ടത്. അതേസമയം തന്നെ മറ്റൊരു കാർ നിങ്ങളുടെ വലതു വശത്തെ റോഡിൽ നിന്നും ജംങ്ഷനിലേക്ക് എത്തുന്നു എന്നും വിചാരിക്കുക. നിങ്ങൾ നോക്കുന്‌പോൾ ആ കാർ അതിന്റെ ഇടതു വശത്തെ ഇന്റിക്കേറ്റർ ഇട്ടിട്ടുണ്ട്. അത് ഇടത്തേക്ക് തിരിയാനാണന്നു വ്യക്തം. അതുകൊണ്ട് നിങ്ങൾ നേരേ പോകാനായി വണ്ടി മുന്നോട്ടു എടുക്കുന്നു. നിങ്ങളുടെ പ്രതീക്ഷക്കു വിപരീതമായി ആ കാറും ജംങ്ഷനിലേക്കു നേരേ പോകാനായി പ്രവേശിക്കുന്നു. ഇടി പറ്റിയില്ലെങ്കിൽ നിങ്ങളുടെ ഭാഗ്യം!
വലതു വശത്ത് നിന്ന് വന്ന കാറിന്റെ ഡ്രൈവർ ജംക്ഷനിൽ നേരേ പോകാനായി കാറിന്റെ ഹസാർഡ് വാർണിങ് ലൈറ്റ് ഇട്ടതാണ് ഇവിടെ പ്രശ്‌നമായത്. കേരളത്തിലെ റോഡുകളിൽ കണ്ടുവരുന്ന ഈ അപകടം നിറഞ്ഞ പ്രവണതയെ കുറിച്ചാണ് ഈ പോസ്റ്റ്.
ശരിയായ രീതിയിൽ ഹസാർഡ് വാർണിങ് ലൈറ്റ് ഉപയോഗിക്കുന്നവരെ നമ്മുടെ റോഡുകളിൽ കാണാറുണ്ടെങ്കിലും ഇതിന്റെ ഉപയോഗത്തെ കുറിച്ച് ജനങ്ങൾ പൊതുവേ അജ്ഞരാണ്. ഇന്ത്യൻ റോഡ് നിയമങ്ങളിൽ ഹസാർഡ് വാർണിങ് ലൈറ്റ്‌ന്റെ ഉപയോഗത്തെ കുറിച്ച് വ്യക്തത ഉള്ളതായിട്ട് അറിവില്ല. അതുകൊണ്ടു തന്നെ കാറിലുള്ള 'ട്രയാംകിൾ സ്വിച്ച്' ആൾക്കാർ അവരുടെ ഭാവനക്കനുസരിച്ച് ഉപയോഗിക്കുന്നതിന് അവരെ കുറ്റപ്പെടുത്തനാവില്ല.
ഹസാർഡ് വാർണിങ് ലൈറ്റ് എന്താണന്നു സംശയമുള്ളവർക്ക്: വണ്ടിയിലുള്ള നാലു റ്റേർണിങ് ഇന്റികേറ്റർകളും ഒരുമിച്ച് ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നതിനെയാണ് ഹസാർഡ് വാർണിങ് ലൈറ്റ് എന്ന് പറയുന്നത്. വണ്ടിയുടെ ഡാഷ് ബോർഡ്‌ലുള്ള ചുവന്ന ട്രയാംകിൾ സ്വിച്ച് ആണ് ഹസാർഡ് വാർണിങ് ലൈറ്റ്‌നെ പ്രവർത്തിപ്പിക്കുന്നത്.
ഹസാർഡ് വാർണിങ് ലൈറ്റ്‌ന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് മറ്റുരാജ്യങ്ങളിൽ സ്വീകരിച്ചുപോരുന്ന നിയമങ്ങൾ നോക്കാം.
- പ്രധാനമായും വണ്ടി നിർത്താൻ പാടില്ലാത്ത സ്ഥലത്ത് നിർത്തേണ്ടി വരുന്‌പോഴാണ് ഹസാർഡ് വാർണിങ് ലൈറ്റ് ഇടേണ്ടത്. വണ്ടി ബ്രേക്ക് ഡൗൺ ആകുന്നതോ ഓടിക്കുന്ന ആൾക്ക് അസ്വസ്ഥതയോ മറ്റോ തോന്നി ഡ്രൈവിങ് നിർത്തേണ്ടി വരുന്നതോ ആണ് ഉദ്യേശിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ള വണ്ടികൾക്ക് അസൗകര്യമോ അപായമോ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്. ദൂരെ നിന്നുതന്നെ ഹസാർഡ് വാർണിങ് ലൈറ്റ് കാണുന്‌പോൾ അതുവഴി വരുന്ന വണ്ടികൾക്ക് സുരക്ഷിതമായി ഒഴിഞ്ഞു പോകാനുള്ള സാവകാശവും സൗകര്യവും കിട്ടും. ഉദാഹരണത്തിന് ടയർ പംചർ ആയി റോഡിൽ നിർത്തേണ്ടി വന്നാൽ ഹസാർഡ് വാർണിങ് ലൈറ്റ് ഇടുക. മിക്ക രാജ്യങ്ങളിലും ഇത് ഇടണമെന്നത് നിയമമാണ്. ഇതിന്റെ പ്രധാന ഉപയോഗവും ഇതുതന്നെ.
- നോപാർക്കിങ് സ്ഥലത്ത് വണ്ടി നിർത്താൻ ഹസാർഡ് വാർണിങ് ലൈറ്റ് ഉപയോഗിക്കാം എന്ന് ഇതിന് അർത്ഥമില്ല.
- ഓടുന്ന വണ്ടിയിൽ ഹസാർഡ് വാർണിങ് ലൈറ്റ് ഇടാൻ പാടില്ല എന്നാണ് മിക്ക രാജ്യങ്ങളിലും ഉള്ള നിയമം.
മഴയത്ത് ഹസാർഡ് വാർണിങ് ലൈറ്റ് ഇടുന്നത് നമ്മുടെ നാട്ടിലെ മറ്റൊരു പ്രവണതയാണ്. ഇത് ഒഴിവാക്കുക. ഹസാർഡ് വാർണിങ് ലൈറ്റ് ഇടുന്‌പോൾ ടേൺ ഇൻഡിക്കേറ്റർ പ്രവർത്തിക്കില്ലെന്നത് ഓർക്കുക. നിങ്ങളുടെ ലേൻ ചേഞ്ച്, തിരിവുകൾ തുടങ്ങിയവ മറ്റു ഡ്രൈവർ മാരെ ധരിപ്പിക്കാൻ പ്രയാസമാകും. മാത്രമല്ല ഇത് അനാവശ്യമായി മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധ പിടിക്കാൻ ഇടയാക്കും (ചുവടെ കൊടുത്തിട്ടുള്ള ടാർഗറ്റ് ഫിക്‌സേഷൻ ലിംക് വായിക്കുക). പകരം വണ്ടിയിലുള്ള റിയർ ഫോഗ് ലാംപ് ഉപയോഗിക്കാം. റിയർ ഫോഗ് ലാംപ് ഇല്ലാത്ത വണ്ടിയിൽ റ്റെയിൽ ലാംപ് തന്നെ മതിയാകും.
നമ്മുടെ റോഡുകളിൽ വാഹനങ്ങളുടെ വേഗം കൂടിക്കൂടി വരികയാണ്. ഡ്രൈവർമാരുടെ റിയാക്ഷൻ സമയം ഇതിന് ആനുപാതികമായി മെച്ചപ്പെടുമെന്ന് വിചാരിക്കണ്ട. അതുകൊണ്ടു ഹൈവേയിലും മറ്റും വണ്ടി നിർത്തേണ്ടുന്ന സാഹചര്യത്തിൽ പുറകെ വരുന്ന വണ്ടികൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയാണ് ഹസാർഡ് വാർണിങ് ലൈറ്റ് ഒരു ജീവൻ രക്ഷാ ഉപകരണമായി മാറുന്നത്. അതുകൊണ്ടു ഒരു കാരണവശാലും ഹസാർഡ് വാർണിങ് ലൈറ്റ്‌നെ ദുരുപയോഗം ചെയ്ത് അത് അർഹിക്കുന്ന ഗൗരവം കളയരുത്.
മിക്ക രാജ്യങ്ങളിലും ഹസാർഡ് വാർണിങ് ലൈറ്റ്‌ന്റെ സ്വിച്ച് വണ്ടിയിൽ എവിടെയാണ് എന്നത് ഡ്രൈവിങ് ടെസ്റ്റ്‌ലെ ആദ്യത്തെ ചോദ്യമാണ്. ഉപയോഗിക്കേണ്ടി വന്നാൽ സ്വിച്ച് തിരഞ്ഞു സമയം കളയേണ്ടി വരരുത് എന്നതാണ് അതിന്റെ പിന്നിലെ ഉദ്ദേശ്യം. അത്ര പ്രാധാന്യമാണ് അവർ ഇതിനു കൊടുക്കുന്നത്. അതുപോലെ തന്നെ വിദേശങ്ങളിൽ ഇതിന്റെ ദുരുപയോഗം പിഴ ലഭിക്കാവുന്ന കുറ്റവുമാണ്. കണ്ടാൽ പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി എല്ലാ വാഹന നിർമ്മാതാക്കളും ഒരേ രൂപ കൽപ്പന പിന്തുടരുന്ന ഏക സ്വിച്ച്ഉം ഇതുതന്നെ. ഹസാർഡ് വാർണിങ് ലൈറ്റ്‌നെ വാഹന നിർമ്മാതാക്കളും മറ്റു രാജ്യങ്ങളിലെ നിയമവും എത്ര പ്രാധാന്യത്തോടെ കാണുന്നു എന്ന് നോക്കൂ.
അതുകൊണ്ടു ജംക്ഷനിൽ നേരേ പോകാനായി പ്രത്യേകിച്ച് സിഗ്‌നൽ ഒന്നും ഇടണ്ട. അങ്ങ് പോയാൽ മതി. ഇട്ടാൽ അത് ഇരുവശങ്ങളിലുമുള്ള മറ്റു വാഹനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയെ ഉള്ളൂ. ഒരു അപകടത്തിന് കാരണമാകുന്നത് ഒഴിവാക്കാം.
വണ്ടി ആപൽക്കരമായ സാഹചര്യത്തിൽ നിർത്തേണ്ടി വരൂന്‌പോൾ ഇനി ഹസാർഡ് വാർണിങ് ലൈറ്റ് ഇടാൻ മറക്കരുതേ. ഒരു വണ്ടിയിൽ ഹസാർഡ് വാർണിങ് ലൈറ്റ് കണ്ടാൽ ആ വണ്ടി നിർത്തിയിട്ടിരിക്കുകയാണോ എന്നും ശ്രദ്ധിക്കുക.
ഇത് വായിക്കുന്നവർ ദയവായി മറ്റുള്ളവരെക്കൂടി ബോധവൽക്കരിക്കാൻ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.
ശുഭ യാത്ര!