- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളായണിയിലും വഴുതക്കാടും ടെന്നീസ് ക്ലബ്ബിന് അടുത്തും ബംഗളുരുവിലും ചെന്നൈയിലും വീടുകൾ; പെൺമക്കൾക്ക് 3.5 കിലോ സ്വർണം; ലണ്ടനിൽ വീട് വാങ്ങാൻ 3 കോടി; ഉഷാ മോഹൻദാസിന് വിനയായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ; വിൽപത്ര വിവാദത്തിന് ഇറങ്ങിയ ബാലകൃഷ്ണ പിള്ളയുടെ മകളുടെ സ്വത്ത് അന്വേഷിക്കാൻ ഇഡി
തിരുവനന്തപുരം: സ്വത്തു തർക്ക വിവാദം ഉയർന്നു വന്ന സാഹചര്യത്തിൽ ആർ ബാലകൃഷ്ണപിള്ളയുടെ മൂത്ത മകളുടെ സ്വത്തു വിവരങ്ങൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുന്നു. ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന സ്വത്തു വിവരങ്ങളെപറ്റി ശരണ്യാ മനോജ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുന്നതായി ലഭിക്കുന്ന വിവരം.
ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥകൾ രേഖകൾ പരിശോധിച്ചു തുടങ്ങിയെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് എങ്ങനെയാണ് ഇത്രയും അധികം സ്വത്തുക്കളെന്നും നിയമ പ്രകാരമാണോ സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നതെന്നുമാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ ഉഷയ്ക്കും ഭർത്താവിനുമെതിരെ കേസെടുക്കും.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് മനോജ് ഉഷയ്ക്കെതിരെ രംഗത്ത് വന്നത്. ഗണേശ്കുമാർ വിൽപ്പത്രം തിരുത്തി സ്വത്തുക്കൾ തട്ടിയെടുത്തു എന്നാരോപിച്ച് ഇഷാ മോഹൻദാസ് മുഖ്യമന്ത്രിയെ കാണുകയും പിന്നീട് ഗണേശിന് ലഭിക്കേണ്ട മന്ത്രി സ്ഥാനം തന്നെ ഇല്ലാതാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മനോജ് സ്വത്തു വിവരങ്ങൾ പുറത്ത് വിട്ടത്.
തിരുവനന്തപുരത്ത് മൂന്ന് വീടുകളാണ് ഉഷയ്ക്ക് സ്വന്തമായിട്ടുള്ളത്. വെള്ളായണി, വഴുതക്കാട്, ടെന്നീസ് ക്ലബ്ബ് എന്നിവിടങ്ങളിലാണ് ഈ വീടുകൾ. ബംഗളൂരുവുലും ചെന്നൈയിലുമായി രണ്ടു ഫ്ളാറ്റുകളുണ്ട്. കൂടാതെ ഇവരുടെ രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചപ്പോൾ 3.5 കിലോ ഗ്രാം സ്വർണ്ണവും ആർ.ബാലകൃഷ്ണപിള്ള നൽകി. കൂടാതെ ഉഷയുടെ ലണ്ടനിലുള്ള മൂത്ത മകൾക്ക് അവിടെ വീട് വാങ്ങാനായി 3 കോടി രൂപയും നൽകിയിട്ടുണ്ടെന്നുമാണ് മനോജ് പറഞ്ഞത്.
മനോജിന്റെ വെളിപ്പെടുത്തൽ ഉഷയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാൻ താൻ ആവിശ്യപ്പെടുന്നതെന്തും ഗണേശ് തിരികെ തരും എന്ന ലക്ഷ്യത്തോടെയാണ് ഉഷ രംഗത്ത് വന്നത്. എന്നാൽ ഗണേശിന് യാതൊരു കുലുക്കവുമുണ്ടയിരുന്നില്ല. ഇപ്പോൾ കയ്യിലുള്ളതും കൂടി പോകുന്ന അവസ്ഥയിലേക്കാണ് അവർ എത്തി നിൽക്കുന്നത്.
ഗണേശിന്റെ കുഞ്ഞാണ് വിവാദ കേസിലെ പ്രതിയായ യുവതിയുടേത് എന്ന് ഉഷ ഉന്നയിച്ചിരുന്നു. എന്നാൽ അതും മനോജ് നിഷേധിച്ച് പറഞ്ഞതോടെ ഉഷ സ്വത്തിന് വേണ്ടി കാട്ടിക്കൂട്ടിയ നാടകമായിരുന്നു എന്ന് വ്യക്തമാവുകയായിരുന്നു. ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്കൂടി അന്വേഷണത്തിനായി എത്തുമ്പോൾ ഉഷയും ഭർത്താവും പ്രതിരോധത്തിലാവുകയാണ്.
2017 ലാണ് ഉഷ ഇപ്പോൾ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്ന വിൽപത്രം തയ്യാറാക്കിയത്. അന്ന് അദ്ദേഹം ഗണേശിന് സ്വത്തുക്കളൊന്നും നൽകിയിരുന്നില്ല. എന്നാൽ കാലം കടന്നു പോയി. രോഗാവസ്ഥയിൽ കഴിഞ്ഞ അവസാന നാളുകളിൽ പെൺമക്കളാരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ ഗണേശ് കുമാറാണ് ബാലകൃഷ്ണപിള്ളയെ നോക്കിയിരുന്നത്. ഇതോടെ സാമ്പത്തികമൊന്നും നശിപ്പിക്കുന്ന ആളല്ല എന്ന് ബാലകൃഷ്ണപിള്ളയ്ക്ക് മനസ്സിലായി. അങ്ങനെയാണ് വിൽപ്പത്രം മാറ്റിയെഴുതിയത്.
അതിലെ ഓരോ വരികളും അദ്ദേഹം പറഞ്ഞു കൊടുത്തിട്ട് എഴുതിയിട്ടുള്ളതാണ്. വിൽപ്പത്രം വായിക്കുന്ന അദ്ദേഹത്തെ അറിയാവുന്ന ഏതൊരാൾക്കും അത് മനസ്സിലാകും. അതിനാൽ ഗണേശ് കുമാർ ഇത്തരം ഒരു തട്ടിപ്പ് നടത്തി വിൽപ്പത്രം തിരുത്തി എന്ന് പറയുന്നത് തീരെ അടിസ്ഥാന രഹിതമാണ് എന്ന് മനോജ് പറഞ്ഞിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.