- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാപ്പിനെ കമ്പനിയാക്കാൻ നിർദ്ദേശം നൽകിയത് വിരമിച്ച ശേഷവും പദവി ഉറപ്പിക്കാൻ; ആഴ്ചകൾക്ക് മുമ്പ് മന്ത്രിസഭ തീരുമാനിച്ചത് വിശ്വസ്തയെ സിഎംഡി ആക്കാൻ തന്നെ; വിരമിച്ച ഐഎഎസുകാരിക്ക് തൊട്ടടുത്ത ദിവസം തന്നെ പുതിയ പദവി നൽകി പിണറായി സർക്കാർ; അസാപ്പിനെ ഇനിയും ഉഷാ ടൈറ്റസ് തന്നെ നയിക്കും; വീണ്ടും പുനർ നിയമന വിവാദം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച ഉഷ ടൈറ്റസിന് പുതിയ തസ്തികയിൽ നിയമനം നൽകി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായാണ് നിയമനം. ആഴ്ചകൾക്ക് മുമ്പ് അസാപ് കമ്പനിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഉന്നതവിദ്യാഭ്യാസവകുപ്പിൽ നിന്ന് സമർപ്പിച്ച നിർദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. പിന്നാലെയാണ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ശനിയാഴ്ച വിരമിച്ച ഉഷ ടൈറ്റസിനെ കമ്പനിയുടെ സി.എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്. വിരമിക്കുന്ന ഐഎഎസുകാരിൽ സർക്കാരുമായി അടുത്തു നിൽക്കുന്നവർക്കെല്ലാം ഇത്തരത്തിൽ നിയമനം നൽകുന്നുണ്ട്. ചീഫ് സെക്രട്ടറിമാരായി വിരമിച്ച ടോം ജോസും കെ എം എബ്രഹാമും അടക്കമുള്ളവർ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും സുരക്ഷിത സീറ്റ് വിരമിച്ച ശേഷം ഒരുക്കാനുള്ള നീക്കവുമുണ്ട്. ഇതിനിടെയാണ് ഉഷാ ടൈറ്റസിന്റെ നിയമനം.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ അസാപ്പിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ഉഷാ ടൈറ്റസാണ്. ഇതിനെ കമ്പനിയായി മാറ്റാൻ ശുപാർശ നൽകിയതും അവരാണ്. ഈ ഓഫീസിൽ പുതിയൊരു മുറിയുടെ നിർമ്മാണവും നേരത്തെ നടത്തിയിരുന്നു. ഇതെല്ലാം ഉഷാ ടൈറ്റസിന് വേണ്ടിയാണെന്ന വാദം ശരിവയ്ക്കുന്നതാണ് സർക്കാരിന്റെ ഈ നടപടി. സഖാക്കളായ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാകുമ്പോഴാണ് സർക്കാരുമായി ചേർന്ന് നിന്ന് പ്രവർത്തിച്ച ഐഎഎസുകാരിക്കും വിരമിക്കുമ്പോൾ പുതിയ സ്ഥാനം നൽകുന്നത്. ഈ എപ്ലോയ്മെന്റ് വ്യവസ്ഥയിലാണ് നിയമനം. അതുകൊണ്ട് തന്നെ നിലവിൽ ലഭിക്കുന്ന ആനൂകൂല്യം എല്ലാം ലഭിക്കും.
നേരത്തെ സർവ്വീസിലുള്ള ഏതെങ്കിലും ഐഎഎസുകാർക്കായിരുന്നു അസാപ്പിന്റെ ചുമതല നൽകിയിരുന്നത്. ഇതു കൊണ്ട് തന്നെ സർക്കാരിന് അധിക നഷ്ടം വരില്ലായിരുന്നു. ഉഷാ ടൈറ്റസ് ഈ പദവിയിൽ എത്തുമ്പോൾ അത് അധിക ശമ്പളം നൽകൽ അടക്കമുള്ള ചെലവുകളിലേക്ക് കാര്യങ്ങൾ എത്തിക്കും. ഇത്തരം നിയമനങ്ങൾക്കെതിരെ സമൂഹത്തിൽ പ്രതിഷേധവും ശക്തമാണ്. വിരമിക്കുന്ന ഓരോ ഉദ്യോഗസ്ഥരും പുതിയ സ്ഥാനം ഉറപ്പിച്ച ശേഷമാണ് സർവ്വീസ് അവസാനിപ്പിക്കുന്നതെന്ന ആരോപണത്തിനും ഇത് പുതിയ മാനം നൽകും.
വിരമിക്കുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥയും ഉന്നതവിദ്യാഭ്യാസ, പരിസ്ഥിതി പ്രിൻസിപ്പൽ സെക്രട്ടറിമായിരുന്നു ഉഷാ ടൈറ്റസ്. 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഉഷ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ നിരവധി പദ്ധതികളുടെ ചുക്കാൻ പിടിക്കാൻ സാധിച്ചു എന്നതാണ് ഉഷ ടൈറ്റസിന്റെ പ്രത്യേകത. തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോഴും രാഷ്ട്രീയനേതാക്കളുമായി കലഹിച്ചു പോകാതിരുന്ന വ്യക്തി കൂടിയായിരുന്നു അവർ. കേന്ദ്രസർവീസിൽ ഇരിക്കവേ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സ് ഡയറക്ടറായിരിക്കെ ജി20യിലും ബ്രിക്സ് ഡവലപ്മെന്റ് ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ബാങ്കിന്റെയും രൂപീകരണ ചർച്ചയിലും നിർണായക പങ്കു വഹിച്ചു. ഇതെല്ലാം കൊണ്ടാണ് അവരുടെ സേവനം വീണ്ടും ഉപയോഗിക്കുന്നതെന്നാണ് സർക്കാർ വാദം.
കോഴിക്കോട് ജില്ലയിലെ ജനകീയ കലക്ടറായും പേരെടുത്ത വ്യക്തിയായിരുന്നു ഉഷ. കോഴിക്കോടിന് പുറമേ പാലക്കാട് ജില്ലയിലും കലക്ടർ പദവി അലങ്കരിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറി, ഐഐടി മദ്രാസ് രജിസ്റ്റ്രാർ പദവികളും വഹിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് അവസാനിപ്പിച്ചത്, പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം തുടങ്ങിയ ഉത്തരവുകൾ നൽകിയത് ഡോ. ഉഷ ടൈറ്റസിന്റെ കാലത്താണ്. ആരോഗ്യ വകുപ്പിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾക്ക് തുടക്കമിട്ടപ്പോൾ കുപ്പ് സെക്രട്ടറി സ്ഥാനത്ത് ഉഷാ ടൈറ്റസ് ഉണ്ടായിരുന്നു. ആരോഗ്യ മേഖലയിൽ വിവിധ പരിഷ്കരണങ്ങൾ നടപ്പാക്കിയതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിൽ അടക്കം നിർണായക പങ്കുവഹിച്ചത് ഉഷ ടൈറ്റസായിരുന്നു. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്, എം.ഡി ബിരുദം നേടിയ ശേഷമാണ് ഉഷ ടൈറ്റസ് സിവിൽ സർവീസിലേക്ക് പരിശ്രമിച്ചത.
1993 ഐ.എ.എസ് ബാച്ചുകാരിയായി സർവീസിൽ എത്തി. തിരൂരിലെ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസലറായും ഉഷ ടൈറ്റസ് പ്രവർത്തിച്ചു. മലയാളസർവകലാശാലയുടെ അക്കാദമിക നിലവാരം ഉയർ ത്തുന്നതിന് ഏറ്റവും മുന്തിയ പരിഗണന നൽകിയവരുടെ കൂട്ടത്തിലാണ് അവർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിൽ സ്വകാര്യ സർവ്വകലാശാലകളുടെ കടന്നുവരവിൽ വിദ്യാർത്ഥികൾ വഞ്ചിതരാകാതിരിക്കാനും മുന്നറിയിപ്പുമായും ഉഷ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ജെയിൻ യൂണിവേഴ്സിറ്റി അടക്കമുള്ള വൻകിട യൂണിവേഴ്സിറ്റികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അവർ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനത്തിന് തുടക്കമിട്ട ശേഷമാണ് ഉഷ ടൈറ്റസ് സർവീസിൽ നിന്നും വിരമിച്ചത്.
മറുനാടന് മലയാളി ബ്യൂറോ