കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത മാറുന്നില്ല. അവസാന വർഷ എംബിബിഎസ് വിദ്യർത്ഥിനി ഊഷ്മൾ (22) ആണ് മരിച്ചത്. ഊഷ്മളിന്റെ ഫോൺ കോളുകൾ പരിശോധിച്ച് സത്യം കണ്ടെത്താനാണ് പൊലീസ് ശ്രമം.

ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് ഊഷ്മിള കോളേജിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിദ്യാർത്ഥിനിയുടെതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തൃശൂർ ഇടത്തിരുത്തി സ്വദേശി ഊഷ്മൾ ഉല്ലാസ് (22) ആണ് കെ.എം.സി.ടി. ഡെന്റൽ കോളജിന്റെ ആറാം നിലയിൽനിന്നു ചാടിയത്. ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് 4:45 നായിരുന്നു സംഭവം. ഊഷ്മളിന്റെ ഫോണിലേക്ക് ഒരു കോൾ വരികയും ഈ സമയം ഊഷ്മൾ ദേഷ്യപ്പെട്ടു പുറത്തേക്കു പോവുകയും ചെയ്തതായി സഹപാഠികൾ പൊലീസിനു മൊഴി നൽകി. കാമ്പസിലെ ഡന്റെൽ കോളജ് കെട്ടിടത്തിൽ നിന്നാണ് ചാടിയത്.ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ കെ.എം.സി.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കെ.എം.സി.ടി ആശുപത്രിയിൽതന്നെയാണ്. തൃശൂരിൽനിന്ന് ബന്ധുക്കളെത്തിയ ഉടനെ പോസ്?റ്റുമോർട്ട നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുമെന്ന് മുക്കം പൊലീസ് പറഞ്ഞു. പിതാവ് ധർമപാലൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച വൈകിട്ട് നാലിന് ക്ലാസ് കഴിഞ്ഞ് പോസ്റ്റലിലെത്തിയ ഊഷ്മൾ 4.30ന് ഔട്ട് പാസ് എഴുതിയാണ് പുറത്തുപോയത്. ഊഷ്മൾ ഫോണിൽ കയർത്ത് സംസാരിക്കുന്നത് സുരക്ഷാ ജീവനക്കാരനും കണ്ടിരുന്നു.

ചാടുന്നതിന് മുമ്പ് മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചിരുന്നു. പരീക്ഷയ്ക്ക് നാലു മാസത്തോളം മണാശ്ശേരിയിലെ വീട്ടിൽ അമ്മയ്‌ക്കൊപ്പം താമസിച്ച ഊഷ്മൾ കഴിഞ്ഞ മാസമാണ് ഹോസ്റ്റലിൽ തിരിച്ചെത്തിയത്. തിങ്കളാഴ്ചയാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിലാണ് മൊബൈൽ കേന്ദ്രീകരിച്ച് മരണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം. അച്ഛനും അമ്മയ്ക്കും എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ മരണത്തിന് കാരണമായ വസ്തുതകളെ കുറിച്ച് അതിൽ ഒന്നുമില്ല.

ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അടുത്ത കൂട്ടുകാരേയും പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യ ചെയ്ത ഊഷ്മൾ ഉല്ലാസിന്റെ റൂമിൽ നിന്നും പൊലീസ് കണ്ടെടുത്ത ഡയറിയിൽ കോളജിനെ കുറിച്ചോ സഹപാഠികളെ കുറിച്ചോ മോശമായ പരാമർശങ്ങൾ ഇല്ല എന്നാണറിയുന്നത്. എന്നാൽ സഹപാഠികളുമായി പ്രശ്‌നമുണ്ടായിരുന്നു എന്ന് സംശയിക്കത്തക്ക ഒരു കുറിപ്പ് വിദ്യാർത്ഥിനിയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഉണ്ട്. താൻ മുമ്പ് എഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെ എം സി ടി കൺഫെഷൻ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വന്ന മോശം കമന്റിനെ കുറിച്ചുള്ളതാണ് നവംബർ 13ന് ഊഷ്മിൾ എഴുതിയ അവസാനത്തെ പോസ്റ്റ്.

ഗ്രൂപ്പിൽ ഉണ്ടായ ചർച്ചയുടെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കുറിപ്പിൽ പരാമർശിക്കുന്ന വിദ്യാർത്ഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്. ഫേസ്‌ബുക്ക് കുറിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ച് ദുരൂഹത നീക്കാനാണ് പൊലീസ് ശ്രമം.