മാനിൽ റോഡ് ഷോൾഡറുകൾ ഉപയോഗിക്കുന്നതിന് റോയൽ ഒമാൻ പൊലീസിന്റെ കർശന നിയന്ത്രണം. വാഹനം ഡ്രൈവ് ചെയ്യാൻ ഷോൾഡറുകൾ ഉപയോഗിച്ചാൽ 48 മണിക്കൂർ തടവും കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് നിർദ്ദേശം നൽകുമെന്നുമാണ് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തിര ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള റോഡ് ഷോൾഡറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ വ്യാപകമായതിനെ തുടർന്നാണ് നടപടികളുമായി ഒമാൻ പൊലീസ് രംഗത്തെത്തിയത്. ആംബുലൻസുകൾക്കും അടിയന്തിര ആവശ്യങ്ങൾക്കുമായാണ് റോഡ് ഷോൾഡറുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഗതാഗത കുരുക്കുകളിൽ നിന്നും രക്ഷ നേടാനായി ചില ഡ്രൈവർമാർ ഇവ ഉപയോഗപ്പെടുത്തുന്നതായി വ്യക്തമായിട്ടുണ്ട്.

റോയൽ ഒമാൻ പൊലീസിന്റെ നടപടിയെ സോഷ്യൽ മീഡിയയും സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ നടപടി കൂടുതൽ ഗതാഗത തിരക്കിനായിരിക്കും വഴിവെക്കുക എന്നാണ് ചിലരുടെ അഭിപ്രായം. കൃത്യമായ ലൈനുകളിൽ വാഹനമോടിച്ചാൽ ഗതാഗത കുരുക്ക് കുറയുമെന്നും ചിലർ വ്യക്തമാക്കുന്നു. റോഡ് ഷോൾഡർ ഉപയോഗിക്കുന്നവർക്കെതിരെ മാത്രമല്ല, ലൈൻ മാറി വാഹനമോടിക്കുന്നവർക്കെതിരെയും നടപടി വേണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.