- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എസ്.ടി ഗ്ലോബൽ കൊച്ചി കേന്ദ്രത്തിൽ അന്താരാഷ്ട്ര സമാധാന ദിനം ആചരിച്ചു
കൊച്ചി: പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ് കമ്പനിയും പീസ് വൺ ഡേ സംഘടനയുടെ പങ്കാളിയുമായ യു.എസ്.ടി ഗ്ലോബൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര സമാധാന ദിനം ആഘോഷിച്ചു. സെപ്റ്റംബർ 21 ന് ആഗോളതലത്തിൽ നടക്കുന്ന സമാധാന ദിനാചരണത്തിന് നേതൃത്വം നൽകുന്ന സംഘടനയാണ് പീസ് വൺ ഡേ. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സമാധാനം എ
കൊച്ചി: പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ് കമ്പനിയും പീസ് വൺ ഡേ സംഘടനയുടെ പങ്കാളിയുമായ യു.എസ്.ടി ഗ്ലോബൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ തങ്ങളുടെ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര സമാധാന ദിനം ആഘോഷിച്ചു. സെപ്റ്റംബർ 21 ന് ആഗോളതലത്തിൽ നടക്കുന്ന സമാധാന ദിനാചരണത്തിന് നേതൃത്വം നൽകുന്ന സംഘടനയാണ് പീസ് വൺ ഡേ.
ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സമാധാനം എന്ന ആശയത്തെ ആസ്പദമാക്കി ജീവനക്കാർക്കായി പെയിന്റിങ് മത്സരം സംഘടിപ്പിച്ചു. തുടർന്ന് ജീവനക്കാർ സംസ്ഥാന സർക്കാരിന്റെ ചിത്രരചനാ അവാർഡ് ജേതാവ് നിമ്മി മെൽവിൻ നയിച്ച രണ്ട് മണിക്കൂർ നീണ്ട പ്രൊഫഷണൽ പെയിന്റിങ് ശിൽപശാലയിൽ പങ്കെടുത്തു. മികച്ച ചിത്രത്തിന് സമ്മാനം നൽകിയപ്പോൾ മറ്റുള്ള ചിത്രങ്ങൾ ലേലം ചെയ്ത് സേവന പ്രവർത്തനങ്ങൾക്കായി തുക സമാഹരിച്ചു. കൂടാതെ യോഗയും ധ്യാനവും എങ്ങനെ സമാധാനപൂർണമായ ലോകത്തെ സൃഷ്ടിക്കുന്നു എന്ന വിഷയത്തിൽ ഇഷ യോഗ ഫൗണ്ടേഷന്റെ ചർച്ചയും കൊച്ചിയിലെ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
'ഞങ്ങൾ പ്രവർത്തിക്കുന്ന സമൂഹത്തിന് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുകയും വിവിധ വിഭാഗങ്ങൾക്ക് ഗുണകരമായ സംഭാവനകൾ നൽകുകയും ചെയ്യുക എന്ന വിജയകരമായ ബിസിനസ് സംസ്‌കാരമാണ് യു.എസ്.ടി ഗ്ലോബലിന്റേത്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി പീസ് വൺ ഡേയുമായുള്ള ഞങ്ങളുടെ സഹകരണം മൂന്ന് ബില്യൺ ജീവിതങ്ങൾ നവീകരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ നിർണായക ഘടകമാണ്,' പീസ് വൺ ഡേയുമായുള്ള സഹകരണത്തെ കുറിച്ച് യു.എസ്.ടി ഗ്ലോബൽ ചീഫ് മാർക്കറ്റിങ് ഓഫീസർ നിക്കി അറോറ അഭിപ്രായപ്പെട്ടു.
'സമാധാനത്തിന്റെയും അഹിംസയുടേയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പീസ് വൺ ഡേയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് ഞങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഞങ്ങളുടെ ജീവനക്കാർ ഭാഗഭാക്കാകുന്നുണ്ട്. യു.എസ്.ടി ഗ്ലോബലിന്റെ അടിസ്ഥാന മൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണിത്,' യു.എസ്.ടി ഗ്ലോബൽ സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
1999 ൽ ഫിലിം മേക്കർ ജെമി ഗില്ലിയാണ് പീസ് വൺ ഡേ ഫൗണ്ടേഷൻ സ്ഥാപിച്ചത്. സെപ്റ്റംബർ 21 ന് ആഗോളതലത്തിൽ സമാധാന ദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളെ ഏകകണ്‌ഠേന തീരുമാനിക്കുന്നതിലേക്ക് നയിച്ചത് പീസ് വൺ ഡേ ഫൗണ്ടേഷനാണ്.