- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുസ്ഥിര വികസനവും ചെക്ക് ബുക്ക് ഫിലാന്ത്രോപ്പിയും: യു.എസ്.ടി ഗ്ലോബലും എ.സി.ടി യും സംയുക്തമായി സംവാദം സംഘടിപ്പിച്ചു
തിരുവനന്തപുരം: ഇൻഫർമേഷൻ ടെക്‌നോളജി സൊലൂഷൻസ് ആൻഡ് സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലും എ.സി.ടി (ആദർശ് പാം റീട്രീറ്റ് ചാരിറ്റബിൾ ട്രസ്റ്റ്) യും സംയുക്തമായി 'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സംഭാവനകളെ (ചെക്ക് ബുക്ക് ഫിലാന്ത്രോപ്പി) സുസ്ഥിരമായ വികസനമാക്കി മാറ്റുന്നതിൽ സി.എക്‌സ്.ഒ കളുടെ പങ്ക്' എന്ന വിഷയത്തിൽ സംവാദം സംഘടിപ്
തിരുവനന്തപുരം: ഇൻഫർമേഷൻ ടെക്‌നോളജി സൊലൂഷൻസ് ആൻഡ് സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബലും എ.സി.ടി (ആദർശ് പാം റീട്രീറ്റ് ചാരിറ്റബിൾ ട്രസ്റ്റ്) യും സംയുക്തമായി 'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സംഭാവനകളെ (ചെക്ക് ബുക്ക് ഫിലാന്ത്രോപ്പി) സുസ്ഥിരമായ വികസനമാക്കി മാറ്റുന്നതിൽ സി.എക്‌സ്.ഒ കളുടെ പങ്ക്' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ടെക്‌നോളജി, ട്രെയിനിങ്, തൊഴിൽ, സമാധാനം എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ജീവിതം പരിവർത്തനപ്പെടുത്തുന്നതിനുള്ള യു.എസ്.ടി ഗ്ലോബലിന്റെ ലക്ഷ്യങ്ങൾക്ക് പ്രചോദനം നൽകുന്നതായിരുന്നു ബാംഗ്ലൂരിൽ നടന്ന ഈ സംവാദം.
യു.എസ്.ടി ഗ്ലോബൽ സെന്റർ ഹെഡ്ഡും ജനറൽ മാനേജരുമായ സുധാൻശു പനിഗ്രാഹി ആതിഥേയത്വം വഹിച്ച സംവാദത്തിൽ ബാംഗ്ലൂരിൽ നിന്നുള്ള പ്രശസ്തനായ ഗവേണൻസ് റിഫോംസ് ആക്ടിവിസ്റ്റ് ആർ. കെ മിശ്ര, കർണാടക എ.ഡി.ജി.പി സഞ്ജയ് സഹായ്, കോർപ്പറേറ്റ് വ്യവസായ മേഖലയിലെ പ്രശസ്തരായ യൂണിറ്റസ് ക്യാപിറ്റൽ സിഇഒ യും സഹ സ്ഥാപകനുമായ എറിക് സാവേജ്, ടാർജറ്റ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ നവനീത് കപൂർ, എൻ.ഐ.സി.ഇ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടർ സന്ദീപ് ശർമ എന്നിവർ പങ്കെടുത്തു.
ചെക്ക് ബുക്ക് ഫിലാന്ത്രോപ്പി സുസ്ഥിരമായ വികസനത്തിലേക്ക് മാറ്റുന്നതിൽ സ്ഥാപനങ്ങളുടെ സി.എക്‌സ്.ഒകൾ എന്ന നിലയിൽ തങ്ങൾ വഹിച്ച നിർണായ പങ്ക്, ഈ വിഷയത്തിൽ അവർക്കുള്ള കാഴ്ചപ്പാട് എന്നിവ സംവാദത്തിൽ പങ്കുവച്ചു. ലെറ്റ്‌സ് ഡൂ സം ഗുഡ് ഫൗണ്ടേഷൻ സ്ഥാപകൻ ഷോമ ബക്രിയായിരുന്നു പരിപാടിയുടെ മോഡറേറ്റർ. രണ്ട് ശതമാനം നിക്ഷേപത്തിനൊപ്പം കമ്പനികളുടെ സി.എക്‌സ.ഒ കൾ തങ്ങളുടെ രണ്ട് ശതമാനം സമയം കൂടി ഇത്തരം സംരംഭങ്ങൾക്ക് വിനിയോഗിക്കണമെന്ന് സംവാദത്തിൽ ആർ. കെ മിശ്ര അഭിപ്രായപ്പെട്ടു. സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) പ്രോഗ്രാമുകൾക്ക് സമയം നൽകി ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമ്പോൾ അവരുടെ സാമൂഹിക പ്രർത്തനങ്ങളിലുള്ള കഴിവ് തുറന്ന് കാട്ടുന്നതിനുള്ള അവസരം ലഭിക്കുകയും സ്വന്തം ജീവിതത്തിന് ലക്ഷ്യം കണ്ടെത്തുന്നതിനും അത് സഹായിക്കുമെന്ന് എറിക് സാവേജ് പറഞ്ഞു.
'സമയമോ പണമോ നൽകുക എന്നതിൽ സുസ്ഥിരമായ സൊലൂഷനുകൾ നടപ്പിലാക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കും. കുട്ടികൾക്ക് ഗുണമേന്മയുള്ള, പ്രാപ്യമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ നമുക്കുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനാണ് നമ്മൾ ശ്രദ്ധ കൊടുക്കുന്നത്.' നവനീത് കപൂർ വ്യക്തമാക്കി. 'വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം വളരെ വേഗത്തിൽ ഉപയോഗ ശൂന്യമായി പോകുന്നതായാണ് പൊതുവെ കണ്ടെത്തിയിരിക്കുന്നത്. വരും തലമുറയ്ക്ക് പ്രയോജനകരമാകും വിധത്തിൽ സുസ്ഥിരവും താത്കാലികവുമായ വികസന പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോഗ്രാമുകൾ പ്രാധാന്യം നൽകണം.' പാനലിന് ആതിഥേയത്വം വഹിച്ച യു.എസ്.ടി ബാംഗ്ലൂർ സെൻട്രൽ ഹെഡ്ഡും ജനറൽ മാനേജരുമായ സുധാൻശു പനിഗ്രാഹി അഭിപ്രായപ്പെട്ടു.
സദസിൽ ഉണ്ടായിരുന്ന സമൂഹത്തിന്റെ വിവധ മേഖലകളിൽ നിന്നെത്തിയ നായകരും മുതിർന്ന എക്‌സിക്യൂട്ടീവുകളും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവച്ചു. #USTGlobalCSRinACTion എന്ന ട്വിറ്റർ ഹാഷ് ടാഗിന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ നാല് ലക്ഷത്തിലേറെ റീച്ചും അറുപത് ലക്ഷത്തിലേറെ അഭിപ്രായങ്ങളുമായി മികച്ച പിന്തുണയാണ് ലഭിച്ചത്. ട്വിറ്ററിലെ ഈ പിന്തുണയ്ക്ക് പകരമായി എ.സി.ടി യ്ക്ക് അധിക ഫണ്ട് യു.എസ്.ടി ഗ്ലോബൽ വാഗ്ദാനം ചെയ്തു.