- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയ്ഡിൽ പിടിച്ചെടുത്ത ഉതുപ്പിന്റെ നാലരക്കോടി ചോദിച്ച് പണം നൽകിയ നേഴ്‌സുമാർ; തരാൻ പറ്റില്ലെന്ന് ആദായ നികുതി വകുപ്പ്; പൊളിഞ്ഞത് കുവൈറ്റ് തട്ടിപ്പുകാരന്റെ മറ്റൊരു നീക്കം
കൊച്ചി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികൾ തട്ടിയ എറണാകുളത്തെ അൽ സറഫ ഏജൻസിയിൽ നിന്ന് പിടിച്ചെടുത്ത പണം നേഴ്‌സുമാർക്ക് തിരികെ നൽകാനാവില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അനധികൃതമായി വാങ്ങിയ പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് 25 ലധികം നേഴ്‌സുമാർ നൽകിയ അപേക്ഷയിലാണ് മറുപടി. നേഴ്സുമാര
കൊച്ചി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികൾ തട്ടിയ എറണാകുളത്തെ അൽ സറഫ ഏജൻസിയിൽ നിന്ന് പിടിച്ചെടുത്ത പണം നേഴ്‌സുമാർക്ക് തിരികെ നൽകാനാവില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അനധികൃതമായി വാങ്ങിയ പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് 25 ലധികം നേഴ്‌സുമാർ നൽകിയ അപേക്ഷയിലാണ് മറുപടി. നേഴ്‌സുമാരെ സ്വാധീനിച്ച് പണം തട്ടാനുള്ള ഉതുപ്പിന്റെ നീക്കമാണ് പൊളിഞ്ഞത്. പണം കിട്ടിയാൽ കേസ് പിൻവലിക്കാമെന്ന് നേഴ്‌സുമാർ അറിയിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്തിയത്.
അൽ സറഫയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നാലരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. നേഴ്‌സുമാരിൽ നിന്ന് പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇതിനെ കാണാൻ കഴിയില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. നികുതി വെട്ടിപ്പ് വ്യക്തമായ സാഹചര്യത്തിൽ പിടിച്ചെടുത്ത പണം കണ്ടുകെട്ടി. നേഴ്‌സുമാർക്കുണ്ടായ നഷ്ടം നികത്തേണ്ടത് ആദായനികുതി വകുപ്പല്ല. ഇക്കാര്യത്തിൽ നേഴ്‌സുമാർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ആദായനികുതി വകുപ്പ് കൊച്ചി ഡയറക്ടർ ജനറൽ പി.ആർ. രവികുമാർ പറഞ്ഞു. ഇതോടെ ഉതുപ്പിന്റെ തന്ത്രപരമായ നീക്കവും പൊളിഞ്ഞു. ആദായ നികുതി വകുപ്പിൽ നിന്ന് പിടിച്ചെടുത്ത കാശ് തിരിച്ചു വാങ്ങി നൽകിയാൽ ജോലിയും ഉതുപ്പ് വാഗ്ദാനം ചെയ്തിരുന്നു. അതിനിടെ ഉതുപ്പിനെ കണ്ടെത്താനുള്ള സിബിഐയുടെ നീക്കങ്ങൾ ഇനിയും ഫലം കണ്ടില്ല.
സിബിഐ ഇന്റർപോളിന്റെ സഹായം തേടിയതോടെ ഉതുപ്പ് ഒളിവു സ്ഥലത്ത് നിന്ന് പുറത്തു പോലും വരുന്നില്ല. സുപ്രീംകോടതിയിൽ ജാമ്യ ഹർജി നൽകാനാണ് നീക്കം. എന്നാൽ സുപ്രീംകോടതിയും ജാമ്യം അനുവദിച്ചില്ലെങ്കിൽ ഉതുപ്പിന് കീഴടങ്ങേണ്ടി വരും. നേരത്തെ കേസിലെ ഒന്നാം പ്രതിയായ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് അഡോൾഫ് ലോറൻസിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യ ഹർജിയിൽ ഉതുപ്പിന്റെ വാദങ്ങൾ തിരിച്ചറിഞ്ഞായിരുന്നു ഇത്.
19,500 രൂപ വാങ്ങേണ്ടിടത്ത് ഏജൻസി പത്തൊൻപതര ലക്ഷം രൂപ വരെയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കിയത്. കേസ് ഇപ്പോൾ സിബിഐ അന്വേഷിക്കുകയാണ്. സ്ഥാപന ഉടമയായ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് കുവൈറ്റിൽ ഒളിവിലാണ്.