- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രക്ഷകരുടെ' നീക്കങ്ങൾ ഫലം കണ്ടു തുടങ്ങി; നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരൻ ഉതുപ്പ് വർഗീസിന് മുൻകൂർ ജാമ്യം ലഭിക്കാൻ അവസരം ഒരുങ്ങി; 'അധോലോക ബന്ധ'മെന്ന സത്യവാങ്മൂലം മയപ്പെടുത്തി സിബിഐ
കൊച്ചി: കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തി നഴ്‌സുമാരിൽ നിന്നും കോടികൾ തട്ടിയ അൽസറഫ ഉടമ ഉതുപ്പ് വർഗീസിന് മുൻകൂർ ജാമ്യം കിട്ടാൻ സാധ്യതയേറി. ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് മയപ്പെടുത്തി സിബിഐ രംഗത്തെത്തിയതാണ് മുൻകൂർ ജാമ്യം കിട്ടാൻ അവസരം ഒരുങ്ങിയത്. ഉതുപ്പ് വർഗീസ് കൊടുംകുറ്റവാളിയാണെന്നും അധോലോക ബ
കൊച്ചി: കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തി നഴ്‌സുമാരിൽ നിന്നും കോടികൾ തട്ടിയ അൽസറഫ ഉടമ ഉതുപ്പ് വർഗീസിന് മുൻകൂർ ജാമ്യം കിട്ടാൻ സാധ്യതയേറി. ഉതുപ്പ് വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് മയപ്പെടുത്തി സിബിഐ രംഗത്തെത്തിയതാണ് മുൻകൂർ ജാമ്യം കിട്ടാൻ അവസരം ഒരുങ്ങിയത്. ഉതുപ്പ് വർഗീസ് കൊടുംകുറ്റവാളിയാണെന്നും അധോലോക ബന്ധമുണ്ടെന്നുമുള്ള സിബിഐയുടെ മുൻ സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ ഒഴിവാക്കി പുതിയ സത്യവാങ്മൂലം കോടതിയിലെത്തി. ഉതുപ്പിന് വേണ്ടി ഉന്നതർ നടത്തിയ ഇടപെടലാണ് ഇപ്പോഴത്തെ ഗതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
പൊതുജനമധ്യത്തിൽ അവഹേളിക്കാനാണു സിബിഐയുടെ ശ്രമമെന്നും അന്വേഷണവുമായി സഹകരിക്കാൻ അവസരം വേണമെന്നും ഉതുപ്പ് വർഗീസിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷക മീനാക്ഷി അറോറ ബോധിപ്പിച്ചു. സിബിഐയുടെ മുൻ സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ പുതിയ സത്യവാങ്മൂലത്തിൽ ഒഴിവാക്കപ്പെട്ടതും അവർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിബിഐ. മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയാണെന്നും അഭിഭാഷക പത്ര റിപ്പോർട്ടുകൾ ഉയർത്തി വാദിച്ചു. എന്നാൽ മാദ്ധ്യമ റിപ്പോർട്ടുകൾ ആസ്പദമാക്കിയല്ല കേസ് തീർപ്പാക്കുന്നതെന്നു ജസ്റ്റിസ് എബ്രഹാം മാത്യു നിരീക്ഷിച്ചു.അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഉടൻ കീഴടങ്ങാൻ പ്രതിക്ക് നിർദ്ദേശം നൽകണമെന്ന് സിബിഐ. ആവശ്യപ്പെട്ടു.
നഴ്‌സുമാരെ ചൂഷണം ചെയ്ത് 100 കോടിയോളം രൂപ തട്ടിയെടുത്ത കേസെന്ന നിലയിൽ കസ്റ്റഡിയിൽ ചോദ്യം ചെയേ്ണ്ടതുേെണ്ടന്നും സിബിഐ. സ്റ്റാൻഡിങ് കൗൺസൽ പി. ചന്ദ്രശേഖരപിള്ള വാദിച്ചു. മുൻകൂർ ജാമ്യാപേക്ഷ കൂടുതൽ വാദത്തിനായി ചൊവ്വാഴ്ചത്തേക്കു മാറ്റി. തട്ടിപ്പുകേസ് ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. യാക്കോബായ സഭയിലെ കമാൻഡർ കൂടിയാണ് വർഗീസ് ഉതുപ്പ്.
കുവൈത്തിലേക്ക് നഴ്‌സ് ജോലിക്കായി വിസ നൽകി ലക്ഷങ്ങൾ പിരിച്ചെടുത്തു എന്ന പരാതി ലഖൂകരിക്കാൻ നേരത്തെ നീക്കമുണ്ടായിരുന്നു. യാക്കോബായ സഭയിലെ ഒരു പ്രമുഖ വ്യവസായിയുമാണ് കേരളത്തിൽ നിന്ന് ഉതുപ്പിന് വേണ്ട സഹായം നൽകുന്നത്. ഇ്‌പ്പോഴത്തെ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഇത് പിഴയൊടുക്കി അവസാനിപ്പിക്കാമെന്നാണ് ഉതുപ്പിന്റെ കണക്കുകൂട്ടൽ. പരാതികൾ പലതും രഹസ്യ സ്വഭാവമുള്ളതിനാൽ പരാതിക്കാരന്റെ വിശദവിവരങ്ങൾ ലഭിക്കാനും ഇവർക്ക് സമയമെടുക്കുന്നുണ്ട്. പരാതി നൽകാൻ സാധ്യതയുള്ളവരെ നേരിട്ട് ചെന്ന് കണ്ട് കേസ് ഒതുക്കാനാണ് ശ്രമമെന്നാണ് സൂചന.