- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉതുപ്പിന്റെ സ്വത്തുക്കളുടെ വിവരങ്ങൾ സിബിഐയ്ക്ക് കൈമാറി ബന്ധു; കോടികളുടെ ഹവാലാ ഇടപാടുകളും മുഖ്യമന്ത്രിയുമായി ചേർന്ന് നടത്തുന്ന ചാരിറ്റിയും അന്വേഷണ വിധേയമാക്കും; നാട്ടിൽ എത്തിച്ച് അറസ്റ്റ് ചെയ്യിക്കാൻ സിബിഐ നീക്കം
കോട്ടയം: കൊച്ചിയിലെ നേഴ്‌സിങ് തട്ടിപ്പു സ്ഥാപനമായ അൽസറഫ ട്രാവൽ ആൻഡ് മാൻപവർ കൺസൾട്ടൻസി ഉടമ പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിന്റെ സ്വത്ത് വിവരം സമീപവാസിയായ യുവാവ് സിബിഐക്ക് കൈമാറി. ഇതേതുടർന്ന് സിബിഐ തെളിവെടുപ്പ് ആരംഭിച്ചു. ഉതുപ്പിന്റെ തട്ടിപ്പ് സംബന്ധിച്ച നിർണായക വിവരം പുതുപ്പള്ളി മൈലക്കാട്ട് ജോജിയാണ് സിബിഐ ഇൻസ്‌പെക്ടർ നാഹിറ
കോട്ടയം: കൊച്ചിയിലെ നേഴ്‌സിങ് തട്ടിപ്പു സ്ഥാപനമായ അൽസറഫ ട്രാവൽ ആൻഡ് മാൻപവർ കൺസൾട്ടൻസി ഉടമ പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിന്റെ സ്വത്ത് വിവരം സമീപവാസിയായ യുവാവ് സിബിഐക്ക് കൈമാറി. ഇതേതുടർന്ന് സിബിഐ തെളിവെടുപ്പ് ആരംഭിച്ചു. ഉതുപ്പിന്റെ തട്ടിപ്പ് സംബന്ധിച്ച നിർണായക വിവരം പുതുപ്പള്ളി മൈലക്കാട്ട് ജോജിയാണ് സിബിഐ ഇൻസ്‌പെക്ടർ നാഹിറിന്് കൈമാറിയത്. അതിനിടെ ഉതുപ്പ് വർഗീസ് ചോദ്യംചെയ്യലിനായി തിങ്കളാഴ്ചയും ഹാജരായില്ലെങ്കിൽ കുവൈറ്റിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ സിബിഐ നീക്കം തുടങ്ങി.
ഉതുപ്പിനെതിരെ തെളിവ് നൽകിയ പുതുപ്പള്ളി സ്വദേശിയായ ബേക്കറി ഉടമയെ തെളിവെടുപ്പിനായി സിബിഐ യുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചു. മണർകാട്ട് വൻതുക ചെലവിട്ട് നിർമ്മിച്ച ബേക്കറി കം ഹോട്ടൽ ഉതുപ്പിന്റേതാണെന്നും ഇതിന്റെ മറവിൽ വൻ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായും ജോജി സിബിഐയെ ധരിപ്പിച്ചു. നേഴ്‌സിങ് തട്ടിപ്പുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ സൂക്ഷിച്ചിരുന്നത് മണർകാട്ടെ ബേക്കറിയോട് അനുബന്ധിച്ചുള്ള ഉതുപ്പിന്റെ ഓഫീസിലായിരുന്നുവെന്നും കൊച്ചിയിൽ റെയ്ഡ് നടക്കുമ്പോൾ തന്നെ അത് ഇവിടെനിന്നും നീക്കിയതായും ജോജി മൊഴി നൽകി. ഈ സാഹചര്യത്തിൽ ഉതുപ്പിന്റെ സ്വത്തുക്കളെ കുറിച്ച് വിശദമായി പരിശോധിക്കും. ഹവാല ഇടപാടുകളാണ് ഇവയെന്ന നിരീക്ഷണവുമുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനാണ് ഉതുപ്പ്. ഉമ്മൻ ചാണ്ടിയുമായി സഹകരിച്ച് ഉതുപ്പ് നടത്തുന്ന ചാരിറ്റി പ്രവർത്തനവും പരിശോധിക്കാനാണ് സിബിഐ തീരുമാനം.
ഉതുപ്പ് കുവൈറ്റിലാണെന്ന് സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉതുപ്പ് വർഗീസിന്റെ പുതുപ്പള്ളിയിലെ വീട്ടിലെത്തി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇയാൾ എത്തിയില്ല. തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ അൽ സറഫ ഓഫീസിൽ വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. സിബിഐ കേസിനു പുറമെ ആദായനികുതിവകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സേവനികുതിവിഭാഗം എന്നീ ഏജൻസികളും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മാർച്ച് 26ന് ആദായനികുതിവകുപ്പ് സ്ഥാപനത്തിന്റെ പള്ളിമുക്ക് ചർച്ച് ലാൻഡിങ് റോഡിലെ ഓഫീസ് റെയ്ഡ് ചെയ്യുന്നതുവരെ 453 പേരാണ് കുവൈറ്റിൽ എത്തിയത്. ഇവരിൽ ഭൂരിഭാഗവും വിസ ലഭിക്കുന്നതിനുമുമ്പും ചിലർ കുവൈത്തിലെത്തിയശേഷവും 19.5 ലക്ഷം രൂപ അൽ സറഫയ്ക്കു നൽകി. കേസ് നിലവിലുള്ളതിനാൽ 1261 നേഴ്‌സുമാരിൽ അവശേഷിച്ചവർ പോകുന്നത് സിബിഐ നിരീക്ഷിക്കുന്നുണ്ട്.
അതിനിടെ കുവൈത്ത് നേഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവിൽ വൻ തുക തട്ടിയെടുത്ത കേസിൽ കേസ് ഡയറിയിലെ വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് കോടതിയും നിരക്ഷിച്ചു. സിബിഐ രജിസ്റ്റർചെയ്ത കേസിൽ ഒന്നാം പ്രതിയായ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് കൊല്ലം സ്വദേശി എൽ അഡോൾഫസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നിരീക്ഷണം. 100 കോടി രൂപയുടെ തട്ടിപ്പ് ഇതുവരെ കണ്ടെത്തിയതായും ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ബി കലാം പാഷ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ അഡോൾഫസിനെ അറസ്റ്റ്‌ചെയ്യാൻ സിബിഐക്കു മുന്നിൽ വഴിയൊരുങ്ങി.
റിക്രൂട്ട്‌മെന്റിന്റെ പേരിൽ വൻ ചൂഷണമാണ് നടത്തിയതെന്നും സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് കേസ് ഡയറിയിൽനിന്ന് വ്യക്തമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. അന്വേഷണം ശരിയായ ദിശയിൽ മുന്നേറുന്ന ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണസംഘത്തിന് വിലങ്ങിടലാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ ഇതിനുനേരെ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല.
ഒന്നാം പ്രതിയായ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, രണ്ടാം പ്രതിയായ റിക്രൂട്ട്‌മെന്റ് ഏജൻസി അൽ സറാഫാ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ ഉതുപ്പ് വർഗീസുമായി ഗൂഢാലോചന നടത്തിയതായി സിബിഐ നേരത്തെ ആരോപിച്ചിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം 1261 നേഴ്‌സുമാരെ 19,500 രൂപ വാങ്ങി റിക്രൂട്ട് ചെയ്യാനാണ് കരാറുണ്ടാക്കിയിരുന്നത്. എന്നാൽ, ഇതിന്റെ 100 ഇരട്ടിയായ 19.5 ലക്ഷം രൂപ വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തിയ സംഭവത്തിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിനും പങ്കുണ്ടെന്നാണ് ആരോപണം. റിക്രൂട്ട്‌മെന്റിൽ തട്ടിപ്പു നടന്നതായി ചൂണ്ടിക്കാട്ടി കൊട്ടാരക്കര സ്വദേശിനി പരാതി നൽകിയെങ്കിലും നടപടി എടുക്കുന്നതിനു പകരം ഇത് റിക്രൂട്ട്‌മെന്റ് ഏജൻസിക്കുതന്നെ നൽകിയതായാണ് സിബിഐയുടെ കണ്ടെത്തൽ.