- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉതുപ്പ് വർഗ്ഗീസിനെ വെറുതെ വിടുന്നവർ മാത്യുവിനെ എന്തുചെയ്യും ? 'കൊച്ചിയിൽ നേഴ്സുമാരെ കൊള്ളയടിച്ച് കോടികൾ തട്ടിയ മറ്റൊരു റിക്രൂട്ട്‌മെന്റ് ഏജൻസിയും കുടുങ്ങി; കുറ്റമെല്ലാം ജീവനക്കാരിൽ ചുമത്താൻ ഗൂഡാലോചനയും
കൊച്ചി: കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ അനധികൃതമായി വാങ്ങിയ ഒന്നരക്കോടിയോളം രൂപയുടെ കള്ളപ്പണവുമായി മാത്യു ഇന്റർനാഷണൽ എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ജീവനക്കാരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇതേ തട്ടിപ്പ് നടത്തിയ അൽസറഫാ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ വർഗ്ഗീസ് ഉതുപ്പ് ഗൾഫിൽ സുഖജീവതം നയിക്കു
കൊച്ചി: കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ അനധികൃതമായി വാങ്ങിയ ഒന്നരക്കോടിയോളം രൂപയുടെ കള്ളപ്പണവുമായി മാത്യു ഇന്റർനാഷണൽ എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ജീവനക്കാരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇതേ തട്ടിപ്പ് നടത്തിയ അൽസറഫാ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ വർഗ്ഗീസ് ഉതുപ്പ് ഗൾഫിൽ സുഖജീവതം നയിക്കുന്നു. ഇവിടേയും മാത്യു ഇന്റർനാഷണൽ എന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമയെ പറ്റി ആദായ നികുതി വകുപ്പിന് ഒരു പിടിയുമില്ല. അൽസറഫയിലെ തട്ടിപ്പിലും ജീവനക്കാരെ ബലിയാടാക്കി മുതലാളിമാരെ രക്ഷിക്കാനാണ് ശ്രമമെന്ന പരാതി വ്യാപകമാണ്.
സ്ഥാപനത്തെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും ആദായ നികുതി വകുപ്പിനു പുറമേ സിബിഐയും എൻഫോഴ്‌സ്‌മെന്റും അന്വേഷണമാരംഭിച്ചു. കുവൈറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തി കോടികൾ തട്ടിയ അൽസറഫ എന്ന റിക്രൂട്ടിങ് ഏജൻസിയുടെ അതേ മാതൃകയിലാണ് മാത്യു ഇന്റർനാഷണലും പണം തട്ടിയത്. കുവൈറ്റ് റിക്രൂട്ട്‌മെന്റിന് 19,500 രൂപ മാത്രമേ വാങ്ങാവൂ എന്നിരിക്കെ ഇവർ 20 ലക്ഷത്തോളം രൂപ വാങ്ങിയതായാണു വിവരം. ഈ സ്ഥാപനത്തിനും കൊച്ചിയിലെ പ്ര?ട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് അഡോൾഫസ് ലോറൻസിന്റെ വഴിവിട്ട സഹായം ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മാത്യു ഇന്റർനാഷണലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പും സിബിഐയും പരിശോധിച്ചുവരികയാണ്.
പക്ഷേ ഉതുപ്പ് വർഗ്ഗീസിനെക്കാൾ സ്വാധീനമുള്ള വ്യക്തിയാണ് മാത്യു ഇന്റർനാഷണലിന്റെ മാത്യു. അൽസറഫയേക്കാൾ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലുള്ള ഈ കമ്പനിയുടെ ഉടമയെ അതുകൊണ്ട് തന്നെ പിടികൂടാൻ ശ്രമം ഉണ്ടാകുമോ എന്ന സംശയവും വ്യാപകമാണ്. കുവൈറ്റിൽ ഉതുപ്പ് വർഗ്ഗീസ് ഉണ്ടെന്ന് വ്യക്തമായിട്ടും ഇയാളെ പിടികൂടാൻ സിബിഐ ഒന്നും ചെയ്തിരുന്നില്ല. ഉതുപ്പ് എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ഈ ഗതിയിൽ തന്നെയാകും പുതിയ അന്വേഷണമെന്നും സൂചനയുണ്ട്. ആലപ്പുഴ സ്വദേശിയായ മാത്യുവിന്റെ ബന്ധങ്ങൾ അത്ര വലുതാണ്. അതുകൊണ്ട് തന്നെ തട്ടിപ്പ് നടത്തിയത് ജീവനക്കാരാണെന്ന നിഗമനത്തിൽ കേന്ദ്ര ഏജൻസികൾ എത്തിയാലും അൽഭുതപ്പെടാനില്ല.
മരട് ന്യൂക്ലിയസ് മാളിനു സമീപത്തുനിന്നു കാർ പിന്തുടർന്നു തടഞ്ഞുനിർത്തിയാണ് കള്ളപ്പണം പിടിച്ചെടുത്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാത്യു ഇന്റർനാഷണൽ എന്ന വമ്പൻ റിക്രൂട്ടിങ് ഏജൻസിയുടേതയാണ് പണമെന്ന് പിടിയിലായവർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടർന്ന്, മാത്യു ഇന്റർനാഷണലിന്റെ എറണാകുളം പാലാരിവട്ടം, ചങ്ങനാശേരി, ബംഗളുരു തുടങ്ങി വിവിധ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. അൽസറഫാ സ്ഥാപനത്തിന് സമാനമായ തട്ടിപ്പ് ഇവിടേയും കണ്ടെത്തി. അമിത പണം വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തിയതിന്റെ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു.
പിടിയിലായവരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സിബിഐയും സംയുക്തമായി ചോദ്യംചെയ്തുവരികയാണ്. കുവൈറ്റ് റിക്രൂട്ട്‌മെന്റിനെത്തിയവരിൽനിന്ന് ഓഫീസിനു പുറത്തുവച്ച് വാങ്ങിയ പണമാണിതെന്നാണു വിവരം റെയ്ഡിനെത്തുടർന്ന് സ്ഥാപന ഉടമ പി.ജെ. മാത്യുവിന്റേതുൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സ്ഥാപനത്തിലെ പ്രമുഖരെല്ലാം ഒളിവിലാണ്. സാധാരണ ജീവനക്കാരെ മാത്രമേ പിടികൂടിയിട്ടുള്ളൂ. ഇവർ അമിത പണം വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുണ്ടെന്നും ഹവാല, കള്ളപ്പണ ഇടപാടുകൾ സ്ഥാപനം നടത്തിയിട്ടുള്ളതായുമാണ് ഏജൻസികൾക്കു ലഭിച്ച വിവരം.
യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങി ലോകത്തെ ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കും ആളുകളെ റിക്രൂട്ട് ചെയ്തിട്ടുള്ള വമ്പൻ സ്ഥാപനമാണ് മാത്യു ഇന്റർനാഷണൽ. മുംബൈ ആസ്ഥാനമായി 1974 ൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉടമയാണ് പി.ജെ. മാത്യു്. നാലു പതിറ്റാണ്ടിലേറെ പ്രവർത്തനപാരമ്പര്യമുള്ള ഈ സ്ഥാപനം മൂന്നുലക്ഷത്തിലേറെപ്പേരെയാണ് വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കയറ്റിവിട്ടിരിക്കുന്നത്.