(യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) ദുബൈയിൽ യു.ടി.എസ്.സി സംഘടിപ്പിച്ച രണ്ടാം എഡിഷൻ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾ മടക്കി ദുബായ് ചാലഞ്ചേഴ്‌സിനെ തോൽപ്പിച്ചാണ് യു.ടി.എസ്.സി കപ്പിൽ മുത്തമിട്ടത്.

ഇതാദ്യമായാണ് സൗദിക്ക് പുറത്ത് നടക്കുന്ന ഒരു ടൂർണമെന്റിൽ യു.ടി.എസ്.സി സൗദി ടീം പങ്കെടുക്കുന്നതും വിജയികളാവുന്നതും. ദുബായ്, മസ്‌കറ്റ്, സൗദി കൂടാതെ കേരളത്തിൽ നിന്നുള്ള ഒരു ടീമും അടക്കം 12 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. യു.ടി.എസ്.സി ക്ക് വേണ്ടി ജിദ്ദയിലെ പ്രമുഖ ഫുട്‌ബോൾ കളിക്കാരനും മുൻ ടൈറ്റാനിയം സ്ട്രൈക്കറുമായ സഹീർ പി.ആർ, ജെ. സി.സി പ്ലയെർ അനിൽ, ഗോൾകീപ്പർ ഷറഫുദ്ദിൻ, മെഹ്താബ് അലി എന്നിവർ ബൂട്ടണിഞ്ഞു.

ജിദ്ദയിൽ നടന്ന വിജയാഘോഷ പരിപാടിയിൽ വിവിധ സംഘടനകളിലെ പ്രതിനിധികൾ പങ്കെടുത്തു. ടൂർണമെന്റിൽ ടീമിനൊപ്പം ചേർന്ന യു.ടി.എസ്.സി കോച്ചും വൈസ് പ്രസിഡന്റും ആയ സലിം പി.ആർ കളി വിവരണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ടീമിനെ വിജത്തിലെത്തിച്ച ക്യാപ്റ്റൻ സഹീർ പി. ആറിനെയും മറ്റു കളിക്കാരെയും ആദരിച്ചു. യു.ടി.എസ്.സി യുടെ ഭാവി പരിപാടികളെ കുറിച്ച് ചീഫ് കോർഡിനേറ്റർ ഷംസീർ ഓലിയാട്ട് സംസാരിച്ചു. അബ്ദുൽ കാദർ മോച്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പ്രസിഡന്റ് ഹിശാം മാഹി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷ്ഫാഖ് നന്ദി പറഞ്ഞു.