- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് ഹോക്കി ടൂർണമെന്റ് നാളെ
സൗദിയിൽ ആദ്യ ഹോക്കി ടൂർണമെന്റ് നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. തലശ്ശേരി ആസ്ഥാനമായ യൂനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) ആണ് സൗദിയിൽ പ്രഥമ ഹോക്കി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദ, റിയാദ്, ദമ്മാം എന്നിവടങ്ങളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ദേശീയ താരങ്ങളും പങ്കെടുക്കും. മെയ് 5 ന് നാല് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് നടക്കുന്നത് ഫെയ്‌സാലിയ ടെക്‌നിക്കൽ ഗ്രൗണ്ടിൽ വച്ചാണ്. തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.ടി.എസ്.സിക്ക് യു.എ.ഇ, മസ്‌കത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സജീവമായ അദ്ധ്യായങ്ങൾ ഉണ്ട്. മുൻ കേരള സ്റ്റേറ്റ് ഹോക്കി കളിക്കാരൻ ജവിസ് അഹ്മദ് ആണ് യുടിഎസ്സിയുടെ ആഗോള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഗൾഫ് മേഖലയിലെ പ്രവാസി കളിക്കാർക്ക് അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യുന്നത്. ഒമാൻ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വിജയകരമായ ഹോക്കി ടൂർണമെന്റുകൾ സംഘടിപ്പിച്ച യു.ടി.എസ്.സി യുടെ സംരംഭം സൗദിയിൽ ഗെയിമിന് വലിയ പ്രചാരണം നൽകുക എന്ന ഉദ്ദേശത്തോടെയാണ്. പത്തു
സൗദിയിൽ ആദ്യ ഹോക്കി ടൂർണമെന്റ് നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. തലശ്ശേരി ആസ്ഥാനമായ യൂനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) ആണ് സൗദിയിൽ പ്രഥമ ഹോക്കി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ജിദ്ദ, റിയാദ്, ദമ്മാം എന്നിവടങ്ങളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ദേശീയ താരങ്ങളും പങ്കെടുക്കും. മെയ് 5 ന് നാല് മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് നടക്കുന്നത് ഫെയ്‌സാലിയ ടെക്‌നിക്കൽ ഗ്രൗണ്ടിൽ വച്ചാണ്.
തലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.ടി.എസ്.സിക്ക് യു.എ.ഇ, മസ്‌കത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സജീവമായ അദ്ധ്യായങ്ങൾ ഉണ്ട്. മുൻ കേരള സ്റ്റേറ്റ് ഹോക്കി കളിക്കാരൻ ജവിസ് അഹ്മദ് ആണ് യുടിഎസ്സിയുടെ ആഗോള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഗൾഫ് മേഖലയിലെ പ്രവാസി കളിക്കാർക്ക് അവസരങ്ങൾ തുറന്നു നൽകുകയും ചെയ്യുന്നത്. ഒമാൻ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വിജയകരമായ ഹോക്കി ടൂർണമെന്റുകൾ സംഘടിപ്പിച്ച യു.ടി.എസ്.സി യുടെ സംരംഭം സൗദിയിൽ ഗെയിമിന് വലിയ പ്രചാരണം നൽകുക എന്ന ഉദ്ദേശത്തോടെയാണ്.
പത്തു വർഷങ്ങളായി ഒമാനിൽ ഹോക്കി ടൂർണമെന്റ് സംഘടിപ്പിക്കുന്ന .യു.ടി.എസ്.സി യുടെ സാന്നിധ്യം സ്പോർട്സ് പ്രേമികൾക്കിടയിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ശ്രീജേഷ് ആണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഒമാൻ ഹോക്കി അസോസിയേഷനുമായി ചേർന്ന് യു.ടി.എസ്.സി സംഘടിപ്പിച്ച ഹോക്കി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. മുൻ കേരള ഹോക്കി ഗോൾ കീപ്പർ ഷംസീർ ഒളിയാട്ട് ആണ് സൗദിയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ വര്ഷം യു.ടി.എസ്.സി ജിദ്ദയിൽ സംഘടിപ്പിച്ച 2017 ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിന്റെ സെക്ഷൻ ട്രയലിൽ നിരവധി യുവ കളിക്കാർ പങ്കെടുക്കുകയും തിരഞ്ഞെടുത്ത നാലു കളിക്കാർ മുംബൈയിൽ നടന്ന ഫൈനൽ ട്രയൽസിൽ പങ്കെടുക്കുകയും ചെയ്തു. ജനുവരിയിൽ .യു.ടി.എസ്.സി സംഘടിപ്പിച്ച അണ്ടർ 17 ഫുട്‌ബോൾ ടൂർണമെന്റ് വൻ വിജയമായിരുന്നു.
ഒമാനിൽ നിന്നുള്ള അന്തർദേശിയ റഫറികളായ ഖമീസ് അൽ ബലൂഷി, താനി സഹീം അൽ വഹാബി എന്നിവരാണ് കളികൾ നിയന്ത്രിക്കുക.
രാര ആവിസ് റെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിനും തുടർന്ന് നടന്ന ട്രോഫി അനാച്ഛാദന ചടങ്ങിലും ടീം ക്യാപ്റ്റന്മാരും സ്‌പോൺസർമാരും യു.ടി.എസ്.സി നിർവാഹക സമിതി അംഗങ്ങളും പങ്കെടുത്തു. വാർത്താ സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് ഹിശാം മാഹി, സെക്രട്ടറി അഷ്ഫാഖ്, ചീഫ് കോർഡിനേറ്റർ ഷംസീർ ഓലിയാട്ട്, മീഡിയ കോർഡിനേറ്റർ അബ്ദുൽ കാദർ മോച്ചേരി, ഫാദിൽ ഗ്രൂപ്പ് എം.ഡി അബ്ദുൽ ലത്തീഫ് കെ.എസ്.എ, അൽ കബീർ ഫുഡ് പ്രതിനിധി ഉബൈദുല്ല എന്നിവർ സംസാരിച്ചു.