- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുടിഎസ്‌സി സൗദി ചാപ്റ്റർ രൂപീകരിച്ചു; ഹിഷാം മാഹിയെ പ്രസിഡന്റ് ആയും അഷ്വാഖ് മേലക്കണ്ടി ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു
ജിദ്ദ: ഒമാനിലും യു.എ.ഇ യിലും കായിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബിന്റെ (യുടിഎസ്‌സി) സൗദി ചാപ്റ്റർ രൂപീകരിച്ചു. ജിദ്ദയിൽ ചേർന്ന ക്ലബ്ബിന്റെ ആദ്യ യോഗത്തിൽ ഹിഷാം മാഹിയെ പ്രസിഡന്റ് ആയും അഷ്വാഖ് മേലക്കണ്ടിയെ ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ഫഹീം ഇബ്രാഹിം ആണ് ട്രഷറർ. മ
ജിദ്ദ: ഒമാനിലും യു.എ.ഇ യിലും കായിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബിന്റെ (യുടിഎസ്‌സി) സൗദി ചാപ്റ്റർ രൂപീകരിച്ചു. ജിദ്ദയിൽ ചേർന്ന ക്ലബ്ബിന്റെ ആദ്യ യോഗത്തിൽ ഹിഷാം മാഹിയെ പ്രസിഡന്റ് ആയും അഷ്വാഖ് മേലക്കണ്ടിയെ ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ഫഹീം ഇബ്രാഹിം ആണ് ട്രഷറർ. മുൻകാല പ്രമുഖ കെൽട്രോൺ ഫുട്‌ബോൾ താരം പി.ആർ സലിം, മുൻ ടൈറ്റാനിയം താരം സഹീർ പുത്തൻ, മുൻകാല ബാസ്‌കറ്റ് ബോൾ കളിക്കാരൻ കെ.ഓ. പോൾസൻ എന്നിവർ ക്ലബ്ബിന്റെ മുഖ്യ രക്ഷാധികാരികൾ ആയിരിക്കും. ഷംസീർ ഒളിയാറ്റ്, അബ്ദുൽ കാദർ മോചെരി, സഫീൽ ബക്കർ, റാസിക്ക് വാഴപൊയിൽ, മെഹ്താബ് മുഹമ്മദ് അലി എന്നിവർ നിർവാഹക സമിതി അംഗങ്ങൾ ആണ്.
എല്ലാ തലങ്ങളിലും ഉള്ള പ്രവാസികൾക്ക് വിവിധ തരത്തിലുള്ള കായിക ഇനങ്ങളിൽ പങ്കെടുക്കുവാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു. മുഖ്യമായും ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ പരിശീലന ക്യാമ്പുകൾ ഉടൻ ആരംഭിക്കും. പങ്കെടുക്കുവാൻ താൽപര്യം ഉള്ള 10 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ utscsaudi@gmail.com ഈമെയിലിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ യു.ടി.എസ്.സി യുടെ മുഖ്യ കായിക ഇനമായ ഹോക്കി സൗദിയിൽ പരിചയപ്പെടുത്തുവാനും അതിനു പ്രചാരം നൽകുവാനും ആദ്യ യോഗത്തിൽ തീരുമാനമായി. ഈ മാസം 27 ന് ഒമാനിൽ ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ഗൾഫ് കപ്പ് ഹോക്കിയിൽ ക്ലബ്ബിന്റെ പ്രധിനിധികൾ പങ്കെടുക്കും എന്നും ക്ലബ് പത്രക്കുറിപ്പിൽ അറിയിച്ചു.