- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് സോക്കർ ഫെസ്റ്റിവൽ 11 മുതൽ
യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് സോക്കർ ഫെസ്റ്റിവൽ ജനുവരി 11 , 12 , 25, 26 തീയതികളിൽ ബനി മാലിക്കിലെ അൽ ശബാബ് സ്പോർട്സ് സിറ്റി ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിൽ (അൽ സലാം മാളിന് മുൻവശം) നടക്കും. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ടീമുകളെ രണ്ട് പൂളുകളിൽ തരം തിരിച്ചു ആറ് ലീഗ് മത്സരങ്ങൾ നടക്കും. ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ജനുവരി 26 ന് രാത്രി 10 മണിക്ക് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ജിദ്ദ സ്പോർട്സ് ക്ലബ്, ഐ.ടി.എൽ, കാറ്റലോണിയ എഫ്.സി, സോക്കർ ഗയ്സ്, ഇ.എഫ്.എസ്, പേസ് എഫ്.സി എന്നീ ആറ് ഫുട്‌ബോൾ ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അണ്ടർ 13 വിഭാഗത്തിൽ ഫുട്‌ബോൾ പരിശീലന ക്ലബ്ബുകളായ ജെ.എസ്.സി, സോക്കർ ഫ്രീക്‌സ്, മലർവാടി സ്ട്രൈക്കേഴ്സ്, ടാലെന്റ്‌റ് ടീൻസ് ടീമുകളും ലീഗ് റൗണ്ടിൽ മാറ്റുരക്കും. 2009 ജൂലൈ മാസം 49 പേരടങ്ങുന്ന പ്രവാസികളായ മുൻ ഹോക്കി താരങ്ങളുടെ മനസ്സിലുദിച്ച ആശയമാണ് യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ് എന്ന ക്ലബ്ബ് രൂപം
യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് സോക്കർ ഫെസ്റ്റിവൽ ജനുവരി 11 , 12 , 25, 26 തീയതികളിൽ ബനി മാലിക്കിലെ അൽ ശബാബ് സ്പോർട്സ് സിറ്റി ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിൽ (അൽ സലാം മാളിന് മുൻവശം) നടക്കും.
ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ടീമുകളെ രണ്ട് പൂളുകളിൽ തരം തിരിച്ചു ആറ് ലീഗ് മത്സരങ്ങൾ നടക്കും. ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ജനുവരി 26 ന് രാത്രി 10 മണിക്ക് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ജിദ്ദ സ്പോർട്സ് ക്ലബ്, ഐ.ടി.എൽ, കാറ്റലോണിയ എഫ്.സി, സോക്കർ ഗയ്സ്, ഇ.എഫ്.എസ്, പേസ് എഫ്.സി എന്നീ ആറ് ഫുട്‌ബോൾ ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അണ്ടർ 13 വിഭാഗത്തിൽ ഫുട്‌ബോൾ പരിശീലന ക്ലബ്ബുകളായ ജെ.എസ്.സി, സോക്കർ ഫ്രീക്‌സ്, മലർവാടി സ്ട്രൈക്കേഴ്സ്, ടാലെന്റ്‌റ് ടീൻസ് ടീമുകളും ലീഗ് റൗണ്ടിൽ മാറ്റുരക്കും.
2009 ജൂലൈ മാസം 49 പേരടങ്ങുന്ന പ്രവാസികളായ മുൻ ഹോക്കി താരങ്ങളുടെ മനസ്സിലുദിച്ച ആശയമാണ് യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ് എന്ന ക്ലബ്ബ് രൂപം കൊണ്ടത്. കേരളത്തിലെ തലശ്ശേരിയിലാണ് ആസ്ഥാനമെങ്കിലും UAE യും ഒമാനുമാണ് പ്രധാന പ്രവർത്തന മേഖല. 2016 ൽ ജിദ്ദയിൽ ഫിഫ അണ്ടർ 17 ലോകക്കപ്പ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ച് 7 മികച്ച കളിക്കാരെ മുംബെയിൽ സെക്ഷൻ ട്രെയ്ൽസ്‌ന് അയച്ച് കൊണ്ടാണ് സൗദി അറേബ്യയിലെ യു.ടി.എസ്.സി പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം സൗദിയിൽ ആദ്യമായി ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ച് യു.ടി.എസ്.സി ശ്രദ്ധ ആകര്ഷിച്ചിരുന്നു .
ഹോക്കി ഗെയിമിനെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാന അജണ്ടയെങ്കിലും ഫുട്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും ക്രിക്കറ്റിലും യു.ടി.എസ്.സി തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.യു.ടി.എസ്.സി രൂപീകരണത്തിന് ശേഷം എല്ലാ വർഷവും UAE ൽ ഗൾഫ് കപ്പ് എന്ന പേരിൽ നടക്കുന്ന ക്ലബ്ബ് ഹോക്കി ചാമ്പ്യൻഷിപ്പ് ഇതിനോടകം തന്നെ UAE ലെ മികച്ച ക്ലബ്ബ് ടൂർണമെന്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. GCC , പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമായി 20 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഹോക്കിയിൽ കേരളത്തെ പ്രതിനിതീകരിച്ച തലശ്ശേരിക്കാരനായ ജാവീസ് ഒ.വി യുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ഏകോപകരിച്ചു മുൻപോട്ട് പോകുന്നത്.
ഇന്നലെ സീസൺസ് റെസ്റ്റോറന്റിൽ നടന്ന ടൂർണമെന്റ് പ്രചരണ പരിപാടിയിൽ മുൻ പ്രസിഡന്റും സിഫ് രക്ഷാധികാരിയുമായ ഹിഫ്സുറഹ്മാൻ മുഖ്യ അതിഥി ആയിരിന്നു.ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീം ക്യാപ്റ്റന്മാരും മാനേജർമാരും യു.ടി.എസ്.സി പ്രതിനിധികളും സിഫ് വൈസ് പ്രസിഡന്റ് നിസാം മമ്പാട്, ഹാസ്‌കോ പ്രതിനിധി സിക്കന്തർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പ്രസിഡന്റ് ഹിശാം മാഹിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ അബ്ദുൽ കാദർ മോച്ചേരി സ്വാഗതം പറഞ്ഞു. ടൂർണമെന്റ് നിയമാവലിയെ കുറിച്ച് സെക്രട്ടറി അഷ്ഫാഖും, ടെക്‌നിക്കൽ ഹെഡ് സഹീർ പി.ആറും വിശദീകരിച്ചു. സലിം പി.ആർ ടീമുകളെ പരിചയപ്പെടുത്തി. ചീഫ് കോർഡിനേറ്റർ ഷംസീർ ഒളിയാട്ട് നന്ദി പറഞ്ഞു. ആശിർ അമീറുദ്ദിൻ പരിപാടിയുടെ അവതാരകൻ ആയിരിന്നു.