അലഹബാദ്: സംസ്ഥാനത്ത് അനധികൃതമായുള്ള ലൗഡ് സ്പീക്കർ മറ്റു ശബ്ദോപകരണങ്ങളുടെ ഉപയോഗം ഉത്തർ പ്രദേശ് സർക്കാർ നിരോധിച്ചു. ശബ്്ദമലിനീകരണം തടയുന്നതിനായാണ് ഈ നടപടി.ഇവ നീക്കം ചെയ്യാനുള്ള അവസാന ദിവസം ജനുവരി 15 ആണ് ജനുവരി 20 തോടെ അത്തരം ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യപ്പെടും. അമ്പലങ്ങൾ, മുസ്ലിം-ക്രിസ്ത്യൻ പള്ളികൾ എന്നിവിടങ്ങളിൽ ലൗഡ് സ്പീക്കറുകൾ അനുവാദമില്ലാതെ പ്രവർത്തിപ്പിക്കാൻ പാടില്ല.

ഇതിനെതിരെ പ്രവർത്തിക്കുന്നതിനായി സംസ്ഥാന സെക്രട്ടറി അരവിന്ദ് കുമാർ, ജില്ല മജിസ്ട്രേറ്റുകൾ സൂപ്രണ്ടുമാർ എന്നിവരോട് എല്ലാ ജില്ലകളിലും ടീമുകൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു. പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ് സ്പീക്കറുകൾക്ക് 10 ഡസിബിൽ കൂടുതൽ ശബ്ദം ഉണ്ടാകാൻ പാടില്ല. ശബ്ദ മലിനീകരണം ഉണ്ടാകാൻ സാധ്യതയുള്ള ലൗഡ് സ്പീക്കറുകളെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.