- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസം ഖാന്റെ ട്രസ്റ്റിന് കനത്ത തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 173 ഏക്കർ ഭൂമി യു.പി. സർക്കാർ തിരിച്ചുപിടിച്ചു
ലഖ്നൗ: സമാജ് വാദി പാർട്ടി എംപി. അസം ഖാൻ അധ്യക്ഷനായ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 173 ഏക്കർ ഭൂമി ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു. മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ് സർവകലാശാലയുടെ നടത്തിപ്പുകാർ. ഉത്തർ പ്രദേശിലെ രാംപുർ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.
സർവകലാശാലയുടെ 70.05 ഹെക്ടർ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹർജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയത്. 2005-ലാണ് സർവകലാശാലയ്ക്ക് സർക്കാർ ഭൂമി നൽകിയത്. എന്നാൽ ചില നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ട് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
നിരവധി കേസുകളിൽ കുറ്റാരോപിതനായ അസം ഖാനും മകൻ അബ്ദുള്ള ഖാനും സീതാപുർ ജില്ലാ ജയിലിലാണുള്ളത്. അസം ഖാന്റെ ഭാര്യ തൻസീൻ ഫാത്തിമയാണ് ട്രസ്റ്റിന്റെ സെക്രട്ടറി.
ജൗഹർ സർവകലാശാലയുടെ ഏഴുപത് ഹെക്ടറിൽ അധികം ഭൂമി രാപുർ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നെന്നും സദർ തഹസിൽദാർ പ്രമോദ് കുമാർ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിച്ചു.




