ലക്‌നൗ : വാജ്‌പേയുടെ 93 ാം ജന്മദിനത്തിൽ 93 പേരെ ജയിൽ മോചിതരാക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ക്രിസ്മസ് ദിനത്തിലാണ് യോഗി ആദിത്യനാഥ് 93 തടവുകാരെ പുറത്ത് വിടുന്നത്.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും, തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാൽ തടവു കാലാവധി നീട്ടിനൽകപ്പെട്ട തടവുകാർക്കാണ് ഇതിലൂടെ ആശ്വാസം ലഭിക്കുന്നത്. ശിക്ഷ നീട്ടിക്കിട്ടിയ 135 പേരുടെ പട്ടികയിൽനിന്നാണ് 93 പേരെ തിരഞ്ഞെടുത്തത്

ജയിൽ മോചിതരാകുന്നവരുടെ പേരിൽ കുടിശ്ശികയായി വരുന്ന പിഴത്തുക വിവിധ ട്രസ്റ്റുകൾ, എൻജിഒകൾ തുടങ്ങിയവയുമായി സഹകരിച്ച് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടാണ് ഇവരെ വെറുതെ വിടുന്നത്. ഇവർ മറ്റു കേസുകളിൽ പ്രതികളല്ലെന്നും ഉറപ്പാക്കുന്നുണ്ട്.