- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തെളിക്കാനുള്ള ഇവി എം ചലഞ്ചിനെതിരേ ഉത്തരാഖണ്ഡ് ഹൈക്കോടതി; ഇവി എം ചലഞ്ച് ഭരണഘടനാ വിരുദ്ധമെന്നും വിവരങ്ങൾ അറിയിക്കാനും കോടതിയുടെ നിർദ്ദേശം
ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാനുള്ള ഇവി എം ചലഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക് ചെയ്യാൻ അവസരമൊരുകുന്ന കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ അംഗങ്ങളുടെയും യോഗം താത്കാലികമായി നിർത്തിവെക്കാനും ഇവി എം ചലഞ്ചിന്റെ വിവരങ്ങൾ കോടതിയെ ധരിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധിക്കില്ലെന്ന് തെളിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇ.വി എം ചലഞ്ച് നടത്താൻ നിശ്ചയിച്ചത്. എൻസിപി,സി.പി.എം പാർട്ടികളാണ് ഇവി എം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നത്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പിനു പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്നത്. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും കോൺഗ്രസ് നേതാക്കളുമാണ് തിരിമറി ആരോപണം ശക്തമ
ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാനുള്ള ഇവി എം ചലഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക് ചെയ്യാൻ അവസരമൊരുകുന്ന കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച് ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ അംഗങ്ങളുടെയും യോഗം താത്കാലികമായി നിർത്തിവെക്കാനും ഇവി എം ചലഞ്ചിന്റെ വിവരങ്ങൾ കോടതിയെ ധരിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധിക്കില്ലെന്ന് തെളിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇ.വി എം ചലഞ്ച് നടത്താൻ നിശ്ചയിച്ചത്. എൻസിപി,സി.പി.എം പാർട്ടികളാണ് ഇവി എം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നിരുന്നത്.
ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും തിരഞ്ഞെടുപ്പിനു പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന ആരോപണം വ്യാപകമായി ഉയർന്നത്. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും കോൺഗ്രസ് നേതാക്കളുമാണ് തിരിമറി ആരോപണം ശക്തമായി ഉയർത്തിയത്.
ചലഞ്ചിൽ പങ്കെടുക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പാർട്ടികൾക്ക് മെയ് 26 ന് അഞ്ചുമണിവരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. വോട്ടിങ് യന്ത്രങ്ങൾക്കെതിരെ കടുത്ത വിമർശം ഉന്നയിച്ച ആം ആദ്മി പാർട്ടി അടക്കമുള്ളവ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല. ബിജെപി, ആർ.എൽ.ഡി, സിപിഐ തുടങ്ങിയ പാർട്ടികൾ നിരീക്ഷകരായി എത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
പരിശോധനയിൽ പങ്കെടുക്കുന്നതിനുള്ള ആർ.ജെ.ഡിയുടെ അപേക്ഷ സമയപരിധി അവസാനിച്ചതിനാൽ നിരസിക്കപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പരിശോധനക്ക് 14 മെഷീനുകൾ എത്തിച്ചിരിക്കുന്നത്.