ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബിജെപി ഭരിക്കുമെന്നുറപ്പായി. കേവല ഭൂരിപക്ഷം ബിജെപി മറികടന്നുകഴിഞ്ഞു. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന വിജയമാണ് ബിജെപി നേടുന്നത്.

കനത്ത ഭരണവിരുദ്ധ വികാരം കോൺഗ്രസ്സിനെതിരെ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ജയിക്കാൻ വേണ്ടത് 70ൽ 36 സീറ്റുകളാണ്. മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോഴക്കേസിൽ കുടുങ്ങിയത് കോൺഗ്രസ്സ് സർക്കാരിന് കനത്ത തിരിച്ചടിയായെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

51സീറ്റാണ് ഇതുവരെ ബിജെപി നേടിയത്. ഉത്തരാഖണ്ഡിൽ ആകെയുള്ള 70 സീറ്റുകളിൽ 32ൽ വിജയിച്ചാണ് കഴിഞ്ഞ തവണ ഹരീഷ് റാവത്ത് സർക്കാർ അധികാരത്തിലെത്തിയത്. അന്ന് 33.8 ശതമാനം വോട്ടുകൾ നോടിയ കോൺഗ്രസ്സിന് കനത്ത വെല്ലുവിളി ബിജെപി ഉയർത്തിയിരുന്നു. 33.1 ശതമാനം വോട്ടുകൾ നേടിയ ബിജെപി 31 സീറ്റുകളിൽ വിജയം നേടിയിരുന്നു. ബിഎസ്‌പി 3 സീറ്റുകളിലും വിജയിച്ചു.