രണ്ടുണങ്ങി സമാധിയായി
കിടക്കുന്നു
വെള്ളമില്ലാത്ത
നദികളും പുഴകളും

ഭുമിയിലെ പച്ചയെക്കുറിച്ച്
കവിതകൾ എഴുതിയകവി
അരുംകൊലചെയ്യപ്പെട്ടപ്പോൾ
ആരും തടഞ്ഞില്ല

ഇപ്പോൾ ഭുമി
ആത്മഹത്യ ചെയ്യാൻ
ആരംഭിച്ചിരിക്കുന്നു

സ്വന്തമായ
അവസാനതുണ്ട് ഭുമിയും
വിറ്റ് വേറൊരു നാട്ടിലേക്ക്
കുടിയേറുന്ന മുത്തശ്ശിയുടെ
കണ്ണുകളിൽ ഉയർത്തെഴുന്നേൽക്കുന്നു
നദികളും പുഴകളും