- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഴവൂരുകാർക്ക് ഓർമ്മകൾ പുതുക്കാനും സൗഹൃദം പുതുക്കാനും കുവൈറ്റിലും വേദിയൊരുങ്ങുന്നു; ഞങ്ങൾ ഉഴവൂരൂകാർ എന്ന കൂട്ടായ്മയുമായി ഉഴവൂർ പഞ്ചായത്ത് നിവാസികൾ
കുവൈറ്റിലെ ഉഴവൂർ പഞ്ചായത്ത്‌നിവാസികൾ ഒരുമിച്ചുകൂടുവാനും, സൗഹൃദം പുതുക്കാനുമായി ഞങ്ങൾ ഉഴവൂർക്കാർഎന്ന ഒരു കൂട്ടായ്മ സ്ഥാപിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ പൊതുയോഗംഏപ്രിൽ 1ാം തിയതി രാവിലെ 11 മണിക്ക് കുവൈറ്റിലെ അബ്ബാസിയ ഹൈ ഡൈൻഹോട്ടലിൽ വച്ച് ഒന്നിച്ചുകൂടുവാൻ തീരുമാനിച്ചിരിക്കുന്നു. ചെറിയ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മെംമ്പേഴ്‌സിനെ ഒന്നിപ്പിക്കുകയും, പ്രാരംഭ നടപടികളുടെ ഭാഗമായി റോബിൻ വെട്ടത്തുകണ്ടത്തിലിന്റെ ഭവനത്തിൽ ഒരു ആലോചന യോഗം ചേരുകയും 15ൽ പരം ഉഴവൂർ സ്വദേശികൾ പങ്കെടുക്കുകയും ചെയ്തു. ഈ ആലോചനാ യോഗ തീരുമാന പ്രകാരമാണ് ഏപ്രിൽ 1ന് ആദ്യ സംഗമം നടത്തുക. ഈ സംഗമത്തിലേയ്ക്ക് മുഴുവൻ ഉഴവൂർ പഞ്ചായത്ത് നിവാസികളായ കുവൈറ്റിലെ താമസക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ പരിപാടികളുടെ കോർഡിനേറ്റർമാരായി ആദ്യ ആലോചന യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. സംഗമത്തിലേയ്ക്ക് ഉഴവൂരുകാരായവരാണെങ്കിലും മറ്റു സ്ഥലങ്ങളിലേയ്ക്ക് കെട്ടിച്ചയയ്ക്കപെട്ടവരായി
കുവൈറ്റിലെ ഉഴവൂർ പഞ്ചായത്ത്‌നിവാസികൾ ഒരുമിച്ചുകൂടുവാനും, സൗഹൃദം പുതുക്കാനുമായി ഞങ്ങൾ ഉഴവൂർക്കാർഎന്ന ഒരു കൂട്ടായ്മ സ്ഥാപിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ പൊതുയോഗംഏപ്രിൽ 1ാം തിയതി രാവിലെ 11 മണിക്ക് കുവൈറ്റിലെ അബ്ബാസിയ ഹൈ ഡൈൻഹോട്ടലിൽ വച്ച് ഒന്നിച്ചുകൂടുവാൻ തീരുമാനിച്ചിരിക്കുന്നു.
ചെറിയ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മെംമ്പേഴ്‌സിനെ ഒന്നിപ്പിക്കുകയും, പ്രാരംഭ നടപടികളുടെ ഭാഗമായി റോബിൻ വെട്ടത്തുകണ്ടത്തിലിന്റെ ഭവനത്തിൽ ഒരു ആലോചന യോഗം ചേരുകയും 15ൽ പരം ഉഴവൂർ സ്വദേശികൾ പങ്കെടുക്കുകയും ചെയ്തു. ഈ ആലോചനാ യോഗ തീരുമാന പ്രകാരമാണ് ഏപ്രിൽ 1ന് ആദ്യ സംഗമം നടത്തുക. ഈ സംഗമത്തിലേയ്ക്ക് മുഴുവൻ ഉഴവൂർ പഞ്ചായത്ത് നിവാസികളായ കുവൈറ്റിലെ താമസക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ പരിപാടികളുടെ കോർഡിനേറ്റർമാരായി ആദ്യ ആലോചന യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു.
സംഗമത്തിലേയ്ക്ക് ഉഴവൂരുകാരായവരാണെങ്കിലും മറ്റു സ്ഥലങ്ങളിലേയ്ക്ക് കെട്ടിച്ചയയ്ക്കപെട്ടവരായി കുവൈറ്റിൽ താമസിക്കുന്നവരേയും ക്ഷണിക്കുന്നതിനും തീരുമാനിച്ചു. സംഗത്തിന് ഉചിതമായ ഒരു പേര് നിർദേശിക്കണമെന്ന് അംഗങ്ങളോട് കോർഡിനേറ്റേഴ്‌സ് അഭ്യർത്ഥിച്ചു. സംഗമത്തിന് ഒരു ലോഗോ തയ്യാറാക്കുന്നതിന് അനീഷ് സ്റ്റീഫൻ പറത്താത്തിനേയും, അംഗങ്ങളുടെ ലിസ്റ്റ തയ്യാറാക്കുന്നതിന് അനൂപ് കരമ്യാലിനേയും,അംഗത്വ ഫോം തയ്യാറാക്കുന്നതിന് മധു കപ്പടയിലിനേയും ചുമതലപെടുത്തി.
റിനോ തെക്കേടത്ത്, ജോസ് ടോം പറത്താത്ത്, റ്റിജി ഇലവുങ്കൽ, ജെയിംസ് കുടിലിൽ, ടൈറ്റസ് പടപ്പംമാക്കീൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.നിലവിൽ യു.കെ.യിൽ ഉഴവൂർ സംഗമം എന്നപേരിലും, യു.എസ്.എ.യിൽ ഉഴവൂർ പിക്‌നിക്ക് എന്നപേരിലും ഉഴവൂർ സ്വദേശികളുടെ കൂട്ടായ്മകൾ നടക്കുന്നുണ്ട്. പുതുതായി കുവൈറ്റിലും ഉഴവൂർ സ്വദേശികളുടെ സംഗമം നടക്കുമ്പോൾ ഉഴവൂരിന്റെ സമഗ്ര വികസന സങ്കല്പങ്ങൾക്ക് പ്രവാസി ലോകത്തുനിന്നുള്ള സഹകരണം ഉറപ്പാക്കാവുന്ന മികച്ച നേതൃത്വങ്ങൾ പഞ്ചായത്ത് ഭരണ തലങ്ങളിലും ഉണ്ടായാൽ നാടിന് അത് വളരെ ഗുണകരമാകും.