- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർമാരുടെ കഠിന പ്രയത്ന്നങ്ങൾ വിഫലമായി; എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയവേ; വിട പറയുന്നത് നർമ്മം കൈമുതലാക്കിയ പ്രസംഗ ശൈലി കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായ രാഷ്ട്രീയ നേതാവ്
കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു. ഇന്ന് പുലർച്ചെ ഏഴ് മണിയോടെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം ഡോക്ടർമാർ സ്ഥിരീകരിച്ചത്. ആസ്റ്റർ മെഡി സിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പുലർച്ചെ വരെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ ഇനി പ്രതീക്ഷയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ജീവൻ നിലനിർത്താൻ കഠിന പ്രയത്ന്നം നടത്തിയെങ്കിലും അത് വെറുതേയായി. ഒരു മാസം മുമ്പാണ് പ്രമേഹ സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്നു ഉഴവൂർ വിജയനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം വിശ്രമത്തിനായി വീട്ടിലേക്കു മടങ്ങിയിരുന്നു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടർന്ന് ഈ മാസം 11 മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെതുടർന്
കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു. ഇന്ന് പുലർച്ചെ ഏഴ് മണിയോടെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം ഡോക്ടർമാർ സ്ഥിരീകരിച്ചത്. ആസ്റ്റർ മെഡി സിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പുലർച്ചെ വരെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ ഇനി പ്രതീക്ഷയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ജീവൻ നിലനിർത്താൻ കഠിന പ്രയത്ന്നം നടത്തിയെങ്കിലും അത് വെറുതേയായി.
ഒരു മാസം മുമ്പാണ് പ്രമേഹ സംബന്ധമായ രോഗം മൂർച്ഛിച്ചതിനെ തുടർന്നു ഉഴവൂർ വിജയനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം വിശ്രമത്തിനായി വീട്ടിലേക്കു മടങ്ങിയിരുന്നു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടർന്ന് ഈ മാസം 11 മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ എംഎൽഎ, ടി.പി.പീതാംബരൻ മാസ്റ്റർ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
കോട്ടയം കുറിച്ചിത്താനം സ്വദശിയായ ഉഴവൂർ വിജയൻ നർമ്മം കലർത്തിയുള്ള തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് കോൺഗ്രസ് എസിലെത്തുകയും അതുവഴി എൻസിപിയിൽ എത്തുകയുമായിരുന്നു. 2001ൽ കെ.എം മാണിക്കെതിരെ പാലായിൽ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. മലീനികരണ നിയന്ത്രണ ബോർഡ്, എഫ്‌സിഐ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു അദ്ദേഹം. നേതൃത്വത്തെക്കുറിച്ചുള്ള തർക്കങ്ങൾ എൻസിപിയിൽ ഉടലെടുക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിയോഗവും.
കേരള രാഷ്ട്രീയത്തിലെ ഗൗരവക്കാരെ പോലും ചിരിപ്പിച്ച വ്യക്തിത്വമായിരുന്നു ഉഴവൂർ വിജയന്റേത്. വിമർശനങ്ങളിലെ മൂർച്ച പക്ഷേ ആരോടുമുള്ള ശത്രുതയായിരുന്നില്ല. നാലുസിനിമകളിൽ അതിഥി വേഷത്തിൽ അഭിനയിച്ച് വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മൽസരിച്ചത് 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം.മാണിക്കെതിരെയായിരുന്നു.
കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ വ്യക്തിയായിരുന്നു ഉഴവൂർ. ഉമ്മൻ ചാണ്ടിക്കും വയലാർ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവർത്തിച്ചു കയറി. കോൺഗ്രസ് പിളർന്നപ്പോൾ കോൺഗ്രസ് എസിനൊപ്പം നിന്നു. കോൺഗ്രസ് എസ്, ശരദ് പവാറിനൊപ്പം പോയപ്പോൾ മുതൽ എൻസിപിയിൽ ചേക്കേറി.
1999 മുതൽ വിവിധകാലങ്ങളിലായി എൻസിപിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിൽ. നിലവിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമാണ്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് വികലാംഗ ക്ഷേമബോർഡ് ചെയർമാനായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് അംഗം ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ് ഉഴവൂർ വിജയൻ. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു ഹൈസ്‌ക്കൂൾ പഠനം. വള്ളിച്ചിറ നെടിയാമറ്റത്തിൽ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ. രമണി സഹോദരിയാണ്.