- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സയ്ക്കായി കായിക മന്ത്രി വി അബ്ദുറഹിമാൻ അമേരിക്കയിലേക്ക്; ചെലവുകൾ സർക്കാർ വഹിക്കും
തിരുവനന്തപുരം: കായികമന്ത്രി വി അബ്ദുറഹിമാൻ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നു. യാത്രയ്ക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. ഡിസംബർ 26 മുതൽ ജനുവരി 15വരെയാണ് യാത്രാനുമതി.
ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും. ന്യൂയോർക്കിലെ ജോൺസ് ഹോപ്കിൻസ് ഔട്ട്പേഷ്യന്റ് സെന്ററിലാണ് ചികിത്സ. താനൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് വി അബ്ദുറഹിമാൻ നിയമസഭയിൽ എത്തിയത്. കെപിസിസി അംഗവും തിരൂർ നഗരസഭ ഉപാധ്യക്ഷനുമായിരുന്നു. 2016ൽ സിപിഎം സ്വതന്ത്രനായി ആദ്യമായി നിയമസഭയിലെത്തി.
,
മറുനാടന് മലയാളി ബ്യൂറോ
Next Story