- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രമേശിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; വി ബലറാം
ദമ്മാം: ബാറുകൾ പൂട്ടിയതിൽ നിന്നുള്ള സാമ്പത്തിക നഷ്ടം മൂലം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ബിജു രമേശ് ചെയ്യുന്നതെന്ന് കെ പി സി സി ജനറൽ സെക്രെട്ടറി വി ബലറാം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിനെ തേജോവധം ചെയ്യാൻ പല ആരോപണങ്ങളും കെട്ടിച്ചമച്ചു. പക്ഷെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിന് പോലും തെളിവ് നൽകാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില
ദമ്മാം: ബാറുകൾ പൂട്ടിയതിൽ നിന്നുള്ള സാമ്പത്തിക നഷ്ടം മൂലം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ബിജു രമേശ് ചെയ്യുന്നതെന്ന് കെ പി സി സി ജനറൽ സെക്രെട്ടറി വി ബലറാം പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിനെ തേജോവധം ചെയ്യാൻ പല ആരോപണങ്ങളും കെട്ടിച്ചമച്ചു. പക്ഷെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിന് പോലും തെളിവ് നൽകാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും ബലറാം പറഞ്ഞു. ഇടതുപക്ഷം നടത്തിയ സമരങ്ങൾ ഒന്നും പോലും വിജയിക്കാതിരുന്നത് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം കൊണ്ടാണെന്നും കെ പി സി സി ജനറൽ സെക്രെട്ടറി വി .ബലറാം പറഞ്ഞു.
ഓഐസിസി ദമ്മാം തൃശൂർ ജില്ലാ കമ്മറ്റി അൽ കോബാർ ക്ലാസിക് ഹോട്ടലിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. കൊൺഗ്രസിനെ തകർക്കാൻ ശ്രമിച്ചവർ പകരം ഏതു പ്രസ്ഥാനത്തിനെയാണ് അധികാരത്തിൽ എത്തിച്ചതെന്ന് ചിന്തിക്കണമെന്നും മതേതര പ്രസ്ഥാനമായ കോൺഗ്രസിനെ തകർത്തു ബിജെപി ക്ക് അവസരം ഒരുക്കിയവർ നാളെകളിൽ അതിനു കനത്ത വില നൽകേണ്ടി വരുമെന്നും ചടങ്ങിൽ സംബന്ധിച്ച തൃശൂർ ഡിസിസി ജനറൽ സെക്രെട്ടറി സി എ സെബാസ്‌റ്യൻ പറഞ്ഞു.
കേരളത്തിൽ ഇടതു മുന്നണി നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾ തള്ളി കളയുമെന്നും ഭരണ തുടർച്ച ഉണ്ടാകുമെന്നും സെബാസ്‌റ്യൻ പറഞ്ഞു. കുടുംബ സംഗമത്തിൽ തൃശൂർ ജില്ലാ പ്രസിടന്റ് ഷാജി മോഹൻ അധ്യക്ഷത വഹിച്ചു. ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല യോഗം ഉത്ഘാടനം ചെയ്തു.
ഹമീദ് കണിച്ചാട്ടിൽ സ്വാഗതവും, സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. മൻസൂർ പള്ളൂർ, പി എം നജീബ്, അബ്ദുൾ ഹമീദ്, ഇ കെ സലിം, നബീൽ നയ്തലൂർ, സിന്ധു ബിനു, എന്നിവർ സംസാരിച്ചു. ബൈജു കുട്ടനാട്, താജു അയ്യാരിൽ, ഷണ്മുഖൻ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. സബീന അബ്ബാസ് അവതാരക ആയിരുന്നു. ചടങ്ങിൽ മൻസൂർ പള്ളൂർ, ബിജു കല്ലുമല,നബീൽ നയതല്ലൂർ, ബൈജു കുട്ടനാട്, നിസ്സാർ മാന്നാർ, സിന്ധു ബിനു എന്നിവർക്ക് ഓ ഐ സി സി തൃശൂർ ജില്ലാകമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.