- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്; സർക്കാർ സൗകര്യത്തിന് അനുസരിച്ച് തയ്യാറാക്കിയത്; സ്പ്രിങ്ളർ കരാറിൽ ശിവശങ്കറിനെ വെള്ളപുശുന്ന കെ.ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: സ്പ്രിങ്ളർ കരാറുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ വെള്ളപൂശിക്കൊണ്ടുള്ള കെ ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള കമ്മറ്റി റിപ്പോർട്ടാണ് വന്നതെന്നും, സർക്കാർ സൗകര്യത്തിനു അനുസരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇക്കാര്യത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നത്, ഹെൽത്ത് ഡാറ്റാ വിൽക്കാനുള്ള നടപടിയാണ് ഉണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി. അതേസമയം മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ധർമ്മടത്തുള്ള രണ്ടുപേരും പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടു.
ഈ രണ്ട് പേർക്കും മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധം ഉണ്ട്. ധർമ്മടം സഹോദരന്മാർക്ക് മരം മുറി കേസിലെ ബന്ധം വ്യക്തമാക്കണം. ധർമ്മടം ബന്ധത്തിൽ താൻ ഉന്നയിച്ച ആക്ഷേപത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതോടൊപ്പം കേസിൽ ഹൈക്കോടതി നിലപാട് തിരിച്ചടിയല്ലെന്നും, നിലവിലെ അന്വേഷണം പൂർത്തിയായാൽ മാത്രമേ മറ്റൊന്ന് വേണമോ എന്ന് പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


