- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല; അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്; കെ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു; പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ല; അനിൽ കുമാരിന് മറുപടിയുമായി വി ഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു. പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശൻ പറഞ്ഞു. അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾകൂട്ടമായി കോൺഗ്രസ് മാറരുതെന്നും സതീശൻ ചൂണ്ടിക്കാട്ടി. പാർട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനിൽകുമാറിന്റെ മറുപടിയെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം നേരത്തെ കോൺഗ്രസ് വിടേണ്ട ആളായിരുന്നു താനെന്നും കോൺഗ്രസിൽ തീവെട്ടിക്കൊള്ളയാണെന്നും കെപി അനിൽകുമാർ ഇന്ന് പ്രതികരിച്ചു. സമയത്തെ രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും അഭിപ്രായം പറയുന്നവരെ അവഗണിക്കുന്നുവെന്നും കൂടുതൽ പേർ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയില്ലെങ്കിൽ ടി സിദ്ദിഖ് ഇല്ല. എകെ ആന്റണി തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ പിഡിപിക്ക് വേണ്ടി ദഫ് മുട്ടാൻ വന്നയാളാണ് സിദ്ധീഖ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന സമയത്ത് കേരളം മുഴുവൻ യാത്ര നടത്തി വന്ന തന്നെ പാർട്ടിയിൽ നിന്നും ടി സിദ്ദിഖിന് വേണ്ടിയാണ് നീക്കം ചെയ്തത്. പിന്നെ 5 വർഷം പാർട്ടിയിൽ തനിക്ക് പോസ്റ്റില്ലായിരുന്നു. മറ്റു പലരുമായായും ടി സിദ്ദിഖിന് അന്തർധാരയുണ്ടെന്നും കെപി അനിൽകുമാർ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഴ്ചക്കാന്റെ റോളിലാണെന്ന് കെപി അനിൽകുമാർ. കോൺഗ്രസ് മാർഗരേഖയുണ്ടാക്കാൻ പ്രശാന്ത് കിഷേറിനെ വർക്കിങ് കമ്മിറ്റിയിലെടുത്ത നടപടി കോൺഗ്രസിന്റെ നാശത്തിനാണെന്ന് കെപി അനിൽ കുമാർ പറഞ്ഞു. ഇന്തിരാഗാന്ധിയുടെ ചിതാഭസ്മം പയ്യമ്പലം ബീച്ചിൽ നിമജ്ജനം ചെയ്തപ്പോൾ മലിനമായി എന്നു പറഞ്ഞയാളാണ് കെ സുധാകരൻ. കെ മുരളീധരൻ അച്ചടക്കം പഠിപ്പിക്കേണ്ട. കമ്മ്യൂണിസ്റ്റ് വിരോധമാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്നും ആത്മാർത്ഥതയുടെ സത്യസന്ധതയുടെയും പ്രതീകമാണ് സിപിഎം പ്രവർത്തകരെന്നും അനിൽകുമാർ പറഞ്ഞു.
കെപിസിസിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. പാർട്ടിബന്ധം അവസാനിപ്പിക്കും മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ അനിൽകുമാർ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ