- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റ്യാടി കൂട്ടബലാത്സംഗം: സ്ത്രീ സുരക്ഷയിൽ സർക്കാർ വീണ്ടും പരാജയമെന്നു തെളിഞ്ഞു; പ്രതിപക്ഷ നേതാവ്
കോഴിക്കോട്; കോഴിക്കോട് കുറ്റ്യാടിയിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അടുത്തിടെയായി സംസ്ഥാനത്ത് കൂടി വരുന്നത് ഗൗരവമായി കാണാൻ സർക്കാർ തയാറാകണം.
നമ്മുടെ പെൺമക്കൾക്കും അമ്മമാർക്കും സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തിൽ അതു നടപ്പാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കുറ്റ്യാടിയിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിന് പഴുതടച്ച രീതിയിലുള്ള അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story