കണ്ണൂർ: ആർ. എസ്. എസിനും ഗോൾവാൾക്കർക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് ഓഗസ്റ്റ് പന്ത്രണ്ടിന് ഹാജരാകാൻ കണ്ണൂർ മുൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുമ്പോൾ വി.ഡി. സതീശൻ നേരിട്ടോ സതീശൻ നിയോഗിക്കുന്ന അഭിഭാഷകനോ കോടതിയിൽ ഹാജരാകണമെന്നും കോടതി നോട്ടീസയച്ചിട്ടുണ്ട്.

കണ്ണൂർ പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതിയാണ് വി.ഡി സതീശനെതിരെ കേസെടുത്തത്. മുൻ മന്ത്രി സജി ചെറിയാൻ രാജ്യത്തിന്റെ ഭരണഘടനയെ അപകീർത്തിപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ നടത്തിയ പരാമർശം സംബന്ധിച്ചുള്ള പരാതിയിലാണ് കേസ്. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാമിന് വേണ്ടി അഡ്വക്കറ്റ് എം.ആർ. ഹരീഷാണ് പരാതി നൽകിയത്.

കണ്ണൂർ മുനിസിപ്പൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. മുന്മന്ത്രി സജിചെറിയാൻ ഭാരതത്തിന്റെ ഭരണഘടനയെ അപകീർത്തിപ്പെടുത്തിയ വിഷയവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആർഎസ്എസിനെതിരെ വിവാദ പരാമർശം നടത്തിയത്.ആർഎസ്എസ് സ്ഥാപക ആചാര്യനായ ഗോൾവൽക്കർ ബഞ്ച്ഓഫ് തോട്‌സ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് ഇതേ വാചകങ്ങൾ. സജി ചെറിയാൻ ഇന്നലെ ഉദ്ധരിച്ച വാചകങ്ങൾ. അതായത് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നായിരുന്നു വി.ഡി. സതീശന്റെ പരാമർശം.

തെറ്റായ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന് അഡ്വക്കറ്റ് കെ.കെ. ബാലറാം ജൂലൈ ഏഴിന് കത്ത് നൽകിയിരുന്നു. സജി ചെറിയാൻ പറഞ്ഞ അതേ വാചകങ്ങൾ ബെഞ്ച് ഓഫ് തോട്‌സിൽ എവിടെയാണെന്ന് അറിയിക്കണം, അങ്ങനെ കാണിച്ച് തരാൻ പറ്റാത്ത സാധിക്കാത്ത പക്ഷം താങ്കളുടെ മേൽ പ്രസ്താവന പിൻവലിച്ച് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

കത്ത് കിട്ടി 24 മണിക്കൂറിനകം വിവാദ പരാമർശം പിൻവലിച്ച് പകരം പ്രസ്താവന പുറപ്പെടുവിക്കണമെന്നും ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും അല്ലാത്തപക്ഷം യുക്തമായ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്. എന്നാൽ യുക്തമായ മറുപടി ലഭിക്കാത്തതിനാലാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഓർഡർ വൺ റൂൾ എട്ട് സിവിൽ നടപടി ക്രമപ്രകാരം ഭാവിയിൽ ഇത്തരത്തിലുള്ള തെറ്റായ പരാമർശങ്ങളുണ്ടാവുകയില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പരാതിയിൽ പറയുന്നു.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് ഓഗസ്റ്റ് 12ന് പരിഗണിക്കും.കേസ് പരിഗണിക്കുമ്പോൾ വി.ഡി. സതീശൻ നേരിട്ടോ സതീശൻ നിയോഗിക്കുന്ന വക്കീലോ കോടതിയിൽ ഹാജരാകണമെന്നും കോടതി നോട്ടീസയച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആർ. എസ്. എസുമായി വേദി പങ്കിട്ടുവെന്ന് വിശ്വഹിന്ദുപരിഷത്ത് ആരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ പി. പരമേശ്വരന്റെ പുസ്‌ക പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയാണ് ചെയ്തതെന്നായിരുന്നു വി.ഡി സതീശന്റെ വാദം. ഇതിനിടെയാണ് സതീശൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർ. എസ്. എസിന്റെ വോട്ടഭ്യർത്ഥിച്ചുവെന്ന ആരോപണം മുതിർന്ന പരിവാർ പ്രവർത്തകർ ഉന്നയിക്കുന്നത്.കേസ് ഓഗസ്റ്റ് പന്ത്രണ്ടിന് കണ്ണൂർ പരിഗണിക്കുമ്പോൾ വി.ഡി. സതീശൻ നേരിട്ടോ സതീശൻ നിയോഗിക്കുന്ന വക്കീലോ കോടതിയിൽ ഹാജരാകണമെന്നും കോടതി നോട്ടീസയച്ചിട്ടുണ്ട്.