- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നത്തെ യുഡിഎഫ് ഹർത്താൽ ആവശ്യമില്ലാത്തത്; ഹർത്താൽ ആരുടേതായാലും ജനവിരുദ്ധം തന്നെ: ഇന്നത്തെ ഹർത്താൽ അനിവാര്യമെന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തിനെതിരെ വി ഡി സതീശൻ എംഎൽഎ
തിരുവനന്തപുരം: ഇന്നത്തെ യുഡിഎഫ് ഹർത്താൽ അനിവാര്യമായിരുന്നത് എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു കോൺഗ്രസിൽ നിന്നു തന്നെ എതിർപ്പ്. വി ഡി സതീശൻ എംഎൽഎയാണ് ഇന്നത്തെ ഹർത്താലിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസിന്റെ സമരത്തിന്റെ തുടർച്ചയായി ഇന്നു നടത്തിയ യുഡിഎഫ് ഹർത്താലിന്റെ പേരിലാണ് കോൺഗ്രസിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടായിരിക്കുന്നത്. ഹർത്താലുകൾ ജനവിരുദ്ധമാമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഇന്നു തിരുവനന്തപുരത്തു നടത്തിയ ഹർത്താൽ ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് സതീശൻ പറഞ്ഞത്. ഫേസ്‌ബുക്കിലായിരുന്നു സതീശന്റെ വിയോജനക്കുറിപ്പ്. പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാർട്ടികളും തുടർന്നു പോരുന്ന കാലഹരണപ്പെട്ട സമരമാർഗമാണ് ഹർത്താൽ. ഹർത്താലിനോട് കോൺഗ്രസിൽ രണ്ട് അഭിപ്രായമുണ്ട്. ഹർത്താൽ വിരുദ്ധ പോരാട്ടത്തിനു രാഷ്ട്രീയാതീതമായ പ്രക്രിയയാണു കുറച്ചുനാളുകളായി നടന്നുവരുന്നതെന്നും സതീശൻ പറഞ്ഞു. ഇന്നത്തെ ഹർത്താൽ അടിയന്തിരവും അനിവാര്യവുമായിരുന്നുവെന്നാണ് രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചത
തിരുവനന്തപുരം: ഇന്നത്തെ യുഡിഎഫ് ഹർത്താൽ അനിവാര്യമായിരുന്നത് എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു കോൺഗ്രസിൽ നിന്നു തന്നെ എതിർപ്പ്. വി ഡി സതീശൻ എംഎൽഎയാണ് ഇന്നത്തെ ഹർത്താലിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയത്.
യൂത്ത് കോൺഗ്രസിന്റെ സമരത്തിന്റെ തുടർച്ചയായി ഇന്നു നടത്തിയ യുഡിഎഫ് ഹർത്താലിന്റെ പേരിലാണ് കോൺഗ്രസിൽ വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ടായിരിക്കുന്നത്.
ഹർത്താലുകൾ ജനവിരുദ്ധമാമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്നും ഇന്നു തിരുവനന്തപുരത്തു നടത്തിയ ഹർത്താൽ ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് സതീശൻ പറഞ്ഞത്. ഫേസ്‌ബുക്കിലായിരുന്നു സതീശന്റെ വിയോജനക്കുറിപ്പ്. പതിറ്റാണ്ടുകളായി എല്ലാ രാഷ്ട്രീയ പാർട്ടികളും തുടർന്നു പോരുന്ന കാലഹരണപ്പെട്ട സമരമാർഗമാണ് ഹർത്താൽ. ഹർത്താലിനോട് കോൺഗ്രസിൽ രണ്ട് അഭിപ്രായമുണ്ട്. ഹർത്താൽ വിരുദ്ധ പോരാട്ടത്തിനു രാഷ്ട്രീയാതീതമായ പ്രക്രിയയാണു കുറച്ചുനാളുകളായി നടന്നുവരുന്നതെന്നും സതീശൻ പറഞ്ഞു.
ഇന്നത്തെ ഹർത്താൽ അടിയന്തിരവും അനിവാര്യവുമായിരുന്നുവെന്നാണ് രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചത്. തിരുവനന്തപുരത്ത് ഹർത്താലും പ്രതിഷേധങ്ങളും സമാധാനപരമായിരിക്കണമെന്ന കർശന നിർദേശവും നൽകിയിരുന്നുവെന്നാണു ചെന്നിത്തല പറയുന്നത്. എന്നാൽ, നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ രാവിലെ മുതൽ തന്നെ ഹർത്താലിന്റെ പേരിൽ യുഡിഎഫ് പ്രവർത്തകർ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു.