കൽപ്പറ്റ: മുതിർന്ന മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവും ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫുമായിരുന്ന വി.ജി വിജയൻ (58) നിര്യാതനായി.

വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു. പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു . നിലവിൽ അഖിലേന്ത്യ കിസാൻ സഭയുടെ കൽപ്പറ്റ മണ്ഡലം സെക്രട്ടറിയായിരുന്നു .

20 വർഷക്കാലം മലയാള മനോരമയിലാണ് പ്രവർത്തിച്ച വിജയൻ കേരളകൗമുദിയിലും ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. വയനാട് പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു വിജയൻ പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

പിണങ്ങോട് ഗവ.യു പി സ്‌ക്കൂൾ അദ്ധ്യാപിക പി.കെ വനജയാണ് ഭാര്യ. അമൃത (ചെന്നലോട് ഗവ.യു പി അദ്ധ്യാപിക, അരുണ അസി. പ്രൊഫ. സെന്റ് മേരിസ് കോളേജ് ബത്തേരി ) എന്നിവർ മക്കളും എംപി പ്രശാന്ത് മരുമകനുമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട്.