- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽപ്രശ്നങ്ങളിൽ പെട്ട് ദമാമിൽ കുടുങ്ങിയ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാം; പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വികെ സിങ് സൗദിയിൽ; വഴിതെളിയുന്നത് 1500 ഓളം തൊഴിലാളികൾക്ക്
റിയാദ്: മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴിതെളിഞ്ഞു. ദമ്മാമിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സാദ് ഗ്രൂപ്പിലെ 1500 ഓളം തൊഴിലാളികളാണ് ദുരിതത്തിൽ കഴിഞ്ഞിരുന്നത്. സൗദി തൊഴിൽ-സാമൂഹികക്ഷേമ സഹമന്ത്രി അഹ്മദ് അൽഹുമൈദാനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മന്ത്രി വി കെ സിങ് വിവിധ കമ്പനികളുടെ ലേബർ ക്യാംപുകളിൽ ദുരിതം നേരിടുന്ന ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു.ചർച്ചയെ തുടർന്ന് ദമ്മാം സാദ് ഗ്രൂപ്പ് കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ സംവിധാനം അധികൃതർ ഒരുക്കി. സാദ് കമ്പനി തൊഴിലാളികൾ രണ്ടു ദിവസങ്ങളിലായി മടങ്ങുമെന്ന് എംബസി അധികൃതർ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. നിരവധി തവണ പരാതി നൽകിയെങ്കിലും കമ്പനി അധികൃതർ തിരിഞ്ഞു േനാക്കിയിരുന്നില്ല
റിയാദ്: മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴിതെളിഞ്ഞു. ദമ്മാമിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സാദ് ഗ്രൂപ്പിലെ 1500 ഓളം തൊഴിലാളികളാണ് ദുരിതത്തിൽ കഴിഞ്ഞിരുന്നത്.
സൗദി തൊഴിൽ-സാമൂഹികക്ഷേമ സഹമന്ത്രി അഹ്മദ് അൽഹുമൈദാനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മന്ത്രി വി കെ സിങ് വിവിധ കമ്പനികളുടെ ലേബർ ക്യാംപുകളിൽ ദുരിതം നേരിടുന്ന ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു.ചർച്ചയെ തുടർന്ന് ദമ്മാം സാദ് ഗ്രൂപ്പ് കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ സംവിധാനം അധികൃതർ ഒരുക്കി. സാദ് കമ്പനി തൊഴിലാളികൾ രണ്ടു ദിവസങ്ങളിലായി മടങ്ങുമെന്ന് എംബസി അധികൃതർ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ ശമ്പളവും ഭക്ഷണവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. നിരവധി തവണ പരാതി നൽകിയെങ്കിലും കമ്പനി അധികൃതർ തിരിഞ്ഞു േ
നാക്കിയിരുന്നില്ല. ഇഖാമ കാലാവധി കഴിഞ്ഞവരും രോഗികളുമൊക്കെ തൊഴിലാളികൾ ക്കിടയിലുണ്ടായിരുന്നു. ലേബർ കോടതിയിലും പരാതി നൽകിയിരുന്നു. ഈ സാഹചര്യ ത്തിലാണ് വി.കെ സിങ് റിയാദിലത്തെി തൊഴിൽ സഹമന്ത്രി അഹ്മദ് അൽഹുമൈദാനുമായി ചർച്ച നടത്തിയത്. ഇതിന്റെ ഫലമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് എക്‌സിറ്റും സൗജന്യ ടിക്കറ്റും നൽകാൻ തൊഴിൽ വകുപ്പ് തയാറാവുകയായിരുന്നു. ചർച്ചക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് ദുബൈ വഴി കേന്ദ്ര മന്ത്രി ഡൽഹിയിലേക്ക് മടങ്ങിയത്.
1100 ഓളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. 115 പേർക്ക് ഇതിനകം എക്‌സിറ്റ് നടപടികൾ ശരിയായിട്ടുണ്ട്. ഇവർക്ക് വൈകാതെ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ലഭിക്കും. നാലു പേർ വെള്ളിയാഴ്ച പുലർച്ചെ മടങ്ങിയിരുന്നു.