- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് മെരിറ്റുള്ള കുട്ടികളെ ബന്ദിയാക്കി മെരിറ്റില്ലാത്തവർ നേടിയ ചട്ടവിരുദ്ധ പ്രവേശനമെന്ന ബൽറാമിന്റെ അതേ നിലപാട്; പൊളിയുന്നത് ചെന്നിത്തലയുടെ ന്യായവാദങ്ങൾ; പ്രതിപക്ഷ ഏടിലെ കറുത്ത ദിനമെന്ന് പറഞ്ഞ് കടന്നാക്രമിച്ച് വി എം സുധീരൻ; പ്രതിപക്ഷം തെറ്റുതിരുത്തണമെന്ന് തുറന്നാവശ്യപ്പെട്ടു; വൻ സാമ്പത്തിക ക്രമക്കേടെന്ന ആരോപണവുമായി ബെന്നി ബഹനാനും
ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് വൻ തിരിച്ചടി. പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ നിലപാട് പ്രതിപക്ഷത്തിനും തിരിച്ചടിയാണ്. കണ്ണൂരിലേയും കരുണയിലേയും വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള ബിൽ ഇന്നലെ നിയമസഭയിൽ പാസാക്കിയിരുന്നു. ഇതിനെ പ്രതിപക്ഷവും അനുകൂലിക്കുകയും ചെയ്തു. ബില്ലിനെ എതിർക്കാൻ വിടി ബൽറാം എംഎൽഎ മുന്നോട്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിനെ വിലക്കി. ഇതോടെ ബിൽ ഏകകണ്ഠമായി പാസായി. ഇതിനെ ചോദ്യം ചെയ്യുകയാണ് സുപ്രീകോടതി ഇന്ന് ചെയ്തത്. ഇതോടെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ വി എം സുധീരൻ രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് വിദ്യാർത്ഥികളുടെ ഭാവി തകരുന്നത് ഒഴിവാക്കാ
ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് വൻ തിരിച്ചടി. പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ നിലപാട് പ്രതിപക്ഷത്തിനും തിരിച്ചടിയാണ്. കണ്ണൂരിലേയും കരുണയിലേയും വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള ബിൽ ഇന്നലെ നിയമസഭയിൽ പാസാക്കിയിരുന്നു. ഇതിനെ പ്രതിപക്ഷവും അനുകൂലിക്കുകയും ചെയ്തു. ബില്ലിനെ എതിർക്കാൻ വിടി ബൽറാം എംഎൽഎ മുന്നോട്ട് വന്നപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിനെ വിലക്കി. ഇതോടെ ബിൽ ഏകകണ്ഠമായി പാസായി. ഇതിനെ ചോദ്യം ചെയ്യുകയാണ് സുപ്രീകോടതി ഇന്ന് ചെയ്തത്. ഇതോടെയാണ് പ്രതിപക്ഷത്തെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ വി എം സുധീരൻ രംഗത്ത് വന്നത്.
ഇത് സംബന്ധിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് വിദ്യാർത്ഥികളുടെ ഭാവി തകരുന്നത് ഒഴിവാക്കാനാണ് നിയമനിർമ്മാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു. എന്നാൽ, കോൺഗ്രസ് അംഗം വി.ടി. ബൽറാം ബിൽ അവതരിപ്പിക്കുന്നതിനെ ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തു. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നിലപാട് തള്ളി. പിന്നീട് സഭ ഒറ്റക്കെട്ടായി ബിൽ പാസാക്കിയപ്പോൾ ബൽറാം എതിർത്തില്ല. ഇതായിരുന്നു സഭയിലെ കാഴ്ച. ഇതു മൂലം സുപ്രീംകോടതി വിധിയെ തുർന്ന് സർക്കാരിനെ പ്രതിക്കൂട്ടിലാകാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ഇന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. അതിനിടെ കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങൾ സംശയത്തോടെയാണു കാണുന്നതെന്നും പിന്നിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ കുട്ടികളിൽനിന്ന് 22 മുതൽ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി കണ്ടെത്തിയിരുന്നു. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ 150 വിദ്യാർത്ഥികളുടെയും പാലക്കാട് കരുണ മെഡിക്കൽ കോളജിലെ 30 വിദ്യാർത്ഥികളുടെയും പ്രവേശനം ചട്ടവിരുദ്ധമെന്നുകണ്ട് റദ്ദാക്കിയ മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി (ജസ്റ്റിസ് ജയിംസ് കമ്മിറ്റി) യുടെ തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു.
രണ്ടു മാനേജ്മെന്റുകൾക്കും ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവും ചുമത്തി. തുടർന്ന് മാനേജ്മെന്റുകളും വിദ്യാർത്ഥികളും നൽകിയ ഹർജികളും പുനഃപരിശോധനാ ഹർജികളും സുപ്രീം കോടതിയും തള്ളി. പ്രവേശനം റദ്ദാക്കിയതിന് അനുകൂലമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ പിന്നീട് നിലപാട് മാറ്റി. രണ്ടു മെഡിക്കൽ കോളജുകളിലെയും 2016-17 വർഷത്തെ പ്രവേശനം ക്രമപ്പെടുത്തി കഴിഞ്ഞ ഒക്ടോബർ 20-ന് ഓർഡിനൻസ് ഇറക്കി. സുപ്രീം കോടതിവിധി മറികടക്കാനായി കൊണ്ടുവന്ന ഓർഡിനൻസ് എത്തിയത് മുൻ ചീഫ് ജസ്റ്റിസായ ഗവർണർ പി. സദാശിവത്തിനു മുന്നിലാണ്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഓർഡിനൻസ് മടക്കിയെങ്കിലും സർക്കാർ തിരിച്ചയച്ചതോടെ ഒപ്പുവച്ചു. ഈ ഓർഡിനൻസ് ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നാണ് സുപ്രീം കോടതിയിലുള്ള ഹർജിയിൽ എം.സി.എയുടെ പറയുന്നത്. ഈ സാഹചര്യത്തെ മറികടക്കാനാണ് സർക്കാർ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്.
ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാനേജ്മെന്റുകൾക്കുവേണ്ടി ഒത്തുകളിക്കുന്നുവെന്ന് മാധ്യമങ്ങളും ചില കേന്ദ്രങ്ങളും നടത്തുന്ന വിമർശനം സത്യാവസ്ഥ മറച്ചുവെച്ചുകൊണ്ടോ മനസ്സിലാക്കാതെയോ ആണെന്ന് ബില്ലിനെ പിന്തുണച്ച് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സുപ്രീംകോടതിയും വസ്തുതകൾ പൂർണമായും മനസ്സിലാക്കിയോ എന്നും സംശയമുണ്ട്. ഈ മെഡിക്കൽ കോളേജുകളിൽ പ്രവേശനംനേടിയ കുട്ടികൾ തലവരി കൊടുത്തിരിക്കും. ലാഭക്കൊതിയോടെ പ്രവേശനം നടന്നിരിക്കും.
അതൊക്കെ നോക്കാൻ ഇവിടെ വേറെ സംവിധാനങ്ങളുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ഇന്നത്തെ വിധിയോടെ എല്ലാം വ്യക്തമായി. ഇതോടെയാണ് രമേശ് ചെന്നിത്തല പ്രതിസ്ഥാനത്താകുന്നത്. മെരിറ്റുള്ള കുട്ടികളെ ബന്ദിയാക്കി മെരിറ്റില്ലാത്തവർ നേടിയ ചട്ടവിരുദ്ധ പ്രവേശനത്തെയും അംഗീകരിക്കാനാണ് ഈ നിയമനിർമ്മാണമെന്ന് ബൽറാം നിയമസഭയിൽ പറഞ്ഞത്. ഇതിനിടെയാണ് ചെന്നിത്തല തിരുത്തലുമായെത്തിയത്. ഈ സാഹചര്യത്തിലാണ് സുധീരന്റെ കടന്നാക്രമണം.