- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സ്ഥാനാർത്ഥികളെ ഒരാഴ്ച്ചക്കുള്ളിൽ പ്രഖ്യാപിക്കും; 20 സീറ്റുകളിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയെന്ന് വി മുരളീധരൻ
കൊച്ചി: ബിജെപിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ മൽസരിച്ചത് എൻഡിഎയിലെ ആശയക്കുഴപ്പം കൊണ്ടല്ല. രാഹുൽഗാന്ധിയെ നേരിടാൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മൽസരിക്കണമെന്ന് തീരുമാനിച്ചു.
ഇതേത്തുടർന്നാണ് തുഷാർ വെള്ളാപ്പള്ളിക്ക് പകരം സുരേഷ് ഗോപി തൃശൂരിൽ മൽസരിച്ചത്. അത് കൺഫ്യൂഷൻ കൊണ്ടല്ല, ആസൂത്രിതമായിട്ട് വന്നതാണ്. പാർട്ടി തീരുമാനിച്ചാൽ മൽസരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. ബിജെപി ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ രണ്ടാം സ്ഥാനത്തെങ്കിലും വരെ എത്തിയത് ഒന്നോ രണ്ടോ മണ്ഡലങ്ങളിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് എട്ടു സീറ്റുകളിൽ ബിജെപി ഒന്നോ രണ്ടോ സ്ഥാനങ്ങളിലെത്തിയത്.
ഈ തെരഞ്ഞെടുപ്പിൽ അതിനേക്കാളേറെ സീറ്റുകളിൽ ബിജെപിക്ക് സാധ്യതയുണ്ടെന്ന് സിപിഎമ്മും യുഡിഎഫും തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച വിവരം അനുസരിച്ച്, ബിജെപിക്കെതിരെ നീങ്ങാൻ 20 സീറ്റുകളിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരൻ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ