- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനഃസ്ഥാപിക്കൽ; മുരളീധരനും ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച; യാത്രാ നിയന്ത്രണം മൂലം രാജ്യത്ത് കുടുങ്ങിയവരുടെ തിരിച്ചുപോക്കിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ
അബുദാബി: ഗൾഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സർവീസ് പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി.
ഇതുസംബന്ധിച്ച് അതത് രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ സ്ഥാനപതിമാരെ ചുമതലപ്പെടുത്തി. ഇന്ത്യയിൽ കോവിഡ് സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തിൽ ഇളവു വരുത്താവുന്നതാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
ഇതുസംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രിയുമായി ഇറ്റലിൽ നടന്ന ജി20 മീറ്റിങിനിടെ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ ചർച്ച ചെയ്തതായും പറഞ്ഞു.
യാത്രാ നിയന്ത്രണം മൂലം ഇന്ത്യയിൽ കുടുങ്ങിയവരുടെ തിരിച്ചുപോക്കിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് വിവിധ രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെടുന്നത്. യാത്രാ പ്രശ്‌നത്തിനു മുന്തിയ പരിഗണന നൽകുന്നതായും അനുകൂല നീക്കങ്ങൾ കണ്ടുതുടങ്ങിയതായും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ