തലശേരി: കേരളത്തിൽ അതിവേഗ ട്രെയിനുകൾ വേണോ എന്നത് വിദഗ്ദ്ധർ പരിശോധിച്ചു പറയട്ടെയെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ താൽപര്യം സംരക്ഷിച്ചു കൊണ്ടാകണം വികസനം. പ്രകൃതിക്കും ജനങ്ങൾക്കും അനുസൃതമാകണം വികസനം.

റെയിൽവേ വിദഗ്ദ്ധർ നടത്തിയ പഠനത്തിൽ അത്തരത്തിൽ വേഗതയേറിയ പാത ആവശ്യമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് വി. മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും രണ്ടു ലോക നേതാക്കളാണ്. ഇവരുടെ കൂടിക്കാഴ്‌ച്ച ചരിത്ര പരമാണെന്നു അദ്ദേഹം പറഞ്ഞു.