- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളാപ്പള്ളി മോദിയെ കണ്ടത് കുടുംബത്തിന് പണമുണ്ടാക്കാൻ; സമുദായ നേട്ടമല്ല ലക്ഷ്യമെന്ന് വി എസ്; എസ്എൻഡിപി യോഗത്തെ 'നടേശ പരിപാലന സംഘ'മാക്കിയെന്ന് കോടിയേരി ബാലകൃഷ്ണൻ: മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ച് നേതാക്കൾ
കൊച്ചി/കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം കേരളത്തിൽ മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമാി സിപിഐ(എം) നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടേശനുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് വിമർശനവുമായി വീണ്ട
കൊച്ചി/കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം കേരളത്തിൽ മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമാി സിപിഐ(എം) നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടേശനുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് വിമർശനവുമായി വീണ്ടും രംഗത്തെത്തിയത്.
വെള്ളാപ്പള്ളി നടേശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത് കുടുംബത്തിന് പണം കണ്ടെത്താനാണെന്ന് വി എസ് ആരോപിച്ചു. വെള്ളാപ്പള്ളിയും ഭാര്യയും മകനും മോദിയെ കണ്ടതിൽനിന്ന് കാര്യം വ്യക്തമാണ്. ഇത്തരം കൂടിക്കാഴ്‌ച്ചകളെ ഗൗരവമായി കാണുന്നില്ല. അതിനെ അത്ര വല്യ കാര്യമാക്കേണ്ടതില്ല. സമുദായ നേട്ടമല്ല വെള്ളാപ്പള്ളിയുടെ ലക്ഷ്യമെന്നും വി എസ് ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ താൻ ഉന്നയിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി എവിടെ എന്ന് വി എസ് ചോദിച്ചു. കോളജ് നിയമനത്തിലെ അഴിമതികളെക്കുറിച്ച് മറുപടി പറയേണ്ടത് എസ്എൻഡിപിക്കാരാണെന്നും വി എസ് പറഞ്ഞു. തന്റെ ആരോപണങ്ങൾക്ക് എന്തുകൊണ്ടാണ് വെള്ളാപ്പള്ളി മറുപടി പറയാത്തതെന്ന് മാദ്ധ്യമങ്ങൾ അദ്ദേഹത്തെ കാണുമ്പോൾ ചോദിക്കണമെന്നും വി എസ് കൊച്ചിയിൽ പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തെ നടേശ പരിപാലന സംഘമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എസ്എൻഡിപി യോഗം മൂന്നാം മുന്നണി ഉണ്ടാക്കാൻ ശ്രമിക്കുന്നത് യു.ഡി.എഫിനെ സഹായിക്കാൻ വേണ്ടിയാണെണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മുന്നണിക്ക് ലഭിക്കുന്ന വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മൂന്നാം മുന്നണി ഉണ്ടാക്കി ഇടതുപക്ഷത്തെ തകർക്കാമെന്ന് ആരും കരുതേണ്ട. ഇത്തരം പാർട്ടികളെയെല്ലാം ഇടതുപക്ഷം ചെറുത്ത് തോൽപിക്കും. ബിജെപിക്ക് കേരളത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല. അതിനാൽ തന്നെ കിട്ടുന്നത് പോരട്ടെയെന്ന നിലപാടാണ് അവർക്കെന്നും കോടിയേരി പറഞ്ഞു.
എസ്.എൻ.ഡി.പി രാഷ്ട്രീയ പാർട്ടിയുണ്ടാക്കുന്നതിനെ കാര്യമാക്കുന്നില്ല. ജാതി സംഘടനകൾ മുന്പും കേരളത്തിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിട്ടുണ്ട്. എസ്.എൻ.ഡി.പിയും എൻ.എസ്.എസുമൊക്കെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ. തിരഞ്ഞെടുപ്പിൽ ആ പാർട്ടികളൊക്കെ തോറ്റ ചരിത്രമേയുള്ളൂ. ഇടതുപക്ഷത്തിനെതിരെ പ്രചാരവേല നടത്തുന്നതിന് വേണ്ടിയാണ് എസ്.എൻ.ഡി.പി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. എന്നാൽ, അതിനെയൊക്കെ ചെറുത്ത് തോൽപിച്ച് ഇടതുപക്ഷം കൂടുതൽ ശക്തിപ്പെടുമെന്നതാണ് വസ്തുത.
കേരളത്തെ ഗുജറാത്ത് ആക്കാനുള്ള ശ്രമമാണ് ആർ.എസ്.എസിന്റേത്. അതിന് എസ്.എൻ.ഡി.പിയെ കൂട്ടുപിടിക്കുകയാണ്. മാട്ടിറച്ചി തിന്നുവരെ കൊല്ലുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
ഇന്നലെയായിരുന്നു വെള്ളാപ്പള്ളി നടേശനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്‌ച്ച വളരെ സന്തോഷകരവും ശുഭകരവുമായിരുന്നെന്ന് വെള്ളാപ്പള്ളി ഇന്നലത്തെ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. മോദിയുമായുള്ള ഈ കൂടിക്കാഴ്‌ച്ചയെയാണ് വിഎസും കോടിയേരിയും വിമർശിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാരാരിക്കുളത്ത് നടന്ന പൊതുയോഗത്തിലാണ് എസ്എൻ ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ മറവിൽ വെള്ളാപ്പള്ളി നൂറു കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണം വി എസ് ഉന്നയിച്ചത്. എന്നാൽ, വി എസ് ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ താൻ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും അല്ലായെങ്കിൽ വി എസ് വീട്ടിലിരിക്കുമോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.