- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസും പിണറായിയും മത്സരരംഗത്ത് ഇറങ്ങണമെന്നു പാർട്ടി നിർദ്ദേശം; ഐക്യം നിലനിർത്താൻ ഇരുവരേയും കണ്ടു സംസാരിച്ചു നേതാക്കൾ; ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ സിപിഎമ്മിൽ കാലം ഒരുങ്ങുന്നു
ന്യഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ആരു നയിക്കുമെന്നതിനെ ചൊല്ലി തർക്കമുണ്ടാകാതിരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. വി എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സര രംഗത്തുണ്ടാകും. രണ്ടു പേരും ചേർന്ന് പ്രചരണം നയിക്കും. കൂടതൽ സ്ഥലങ്ങളിൽ പ്രചരണത്തിന് വിഎസിനെ എത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഭാഗീ
ന്യഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ആരു നയിക്കുമെന്നതിനെ ചൊല്ലി തർക്കമുണ്ടാകാതിരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. വി എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സര രംഗത്തുണ്ടാകും.
രണ്ടു പേരും ചേർന്ന് പ്രചരണം നയിക്കും. കൂടതൽ സ്ഥലങ്ങളിൽ പ്രചരണത്തിന് വിഎസിനെ എത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഭാഗീയത ഉണ്ടായില്ലെങ്കിൽ വലിയ ഭൂരിപക്ഷത്തിന് കേരളം പിടിക്കാമെന്നാണ് സിപിഐ(എം) ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതേപ്പറ്റിയുള്ള ചർച്ചകൾക്കായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പിണറായിയേയും കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു. ചർച്ച തുടങ്ങുകയും ചെയ്തു. എല്ലാ കാര്യങ്ങൾക്കും ഈ ചർച്ചയിൽ വ്യക്തത വരും. കേരളാ നേതാക്കൾക്കിടയിൽ ഐക്യമുണ്ടാക്കുകയാണ് ലക്ഷ്യം.
വി.എസിനെ മത്സരരംഗത്തുനിന്നു വിലക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ ഇത്തവണയും അവസരം നൽകണമെന്നുമാണു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. ഒപ്പം പിണറായിയും മത്സരിക്കട്ടേയെന്ന നിർദ്ദേശവും കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചു. ലാവ്‌ലിൻ കേസ് തൽകാലികമായി ഒഴിഞ്ഞതിനാൽ മുഖ്യമന്ത്രിയായി തന്നെ ഉയർത്തിക്കാട്ടണമെന്ന് പിണറായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വിഎസിനെ പിണക്കാതിരിക്കാൻ വിട്ടുവീഴ്ചയ്ക്കാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. അതിനിടെ വി എസ് അംഗീകരിച്ചാൽ പിണറായി നേതാവായി മാറുമെന്നും സൂചനയുണ്ട്. ഇതിനായി ദേശീയ നേതൃത്വത്തിലെ ചിലർ വിഎസുമായി ആശവിനിമയം നടത്തിയിട്ടുണ്ട്.
വി.എസും പിണറായിയും ഒന്നിച്ച് മത്സരരംഗത്തുണ്ടാവുന്നത് അണികൾക്ക് ആവേശമുണ്ടാക്കുമെന്നതാണു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഇതിൽ ആരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചാൽ അത് വിപരീതഫലമുണ്ടാക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കാമെന്നാണു നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്നു നയിച്ചിട്ടും വിജയിച്ച ശേഷം വി.എസിനെ തഴഞ്ഞെന്ന ആക്ഷേപമുണ്ടായാൽ അതു പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ എല്ലാം വി എസിന്റെ അനുമതിയോടെ വേണമെന്നാണ് നിർദ്ദേശം.
പാർട്ടിയിൽ വി എസ്. ഒറ്റയാനായതിനാൽ ജയിച്ചെത്തുന്ന എംഎൽഎമാരിൽ ആരും കൂടെ നിൽക്കില്ലെന്നും എംഎൽഎമാരുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്നുമാണു പിണറായി കരുതുന്നത്. എന്നാൽ ഇത് വിമർശനത്തിന് ഇടയാക്കാവുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിത്വം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ രണ്ടാംനിര നേതാക്കളും പ്രതീക്ഷയിലാണ്. ബംഗാളിൽ ബുദ്ധദേവിന് ജ്യോതിബസു വഴിമാറികൊടുത്ത ചരിത്രം പിണറായിക്കുവേണ്ടി വി എസ്. ആവർത്തിക്കാനിടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിഎസിനെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തിയുള്ള പ്രശ്‌ന പരിഹാരവും അജണ്ടയിലുണ്ട്.
വിഎസും പിണറായിയും പോരിനിറങ്ങിയിൽ എല്ലാം അവതാളത്തിലാകുമെന്ന് സിപിഐ(എം) കേന്ദ്ര നേതൃത്വം കരുതുന്നു. വി എസ് സജീവമായതു കൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടായത്. പിണറായിയും സഹകരിച്ചു. ഈ സാഹചര്യമൊരുക്കാനാണ് ഉദ്ദേശം.