തിരുവനന്തപുരം: കേരളം ഭരിക്കുന്നതുകൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. സോളാർ കേസിൽ സരിതക്ക് ലഭിച്ച ശിക്ഷ ഉമ്മൻ ചാണ്ടിക്ക് ലഭിക്കുമെന്നും കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേസ് ഒതുക്കാൻ ലക്ഷങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നൽകുന്നത്. വീരപ്പൻ ജീവിച്ചിരുന്നങ്കിൽ വെറ്റിലയും പാക്കുംവച്ച് കെ എം മാണിക്ക് ശിഷ്യപ്പെട്ടേനെയെന്നും വി എസ് പറഞ്ഞു. അരുവിക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആനക്കൊമ്പ് വിറ്റാണ് വീരപ്പൻ പണക്കാരനായത്. എന്നാൽ കേരളത്തെ മൊത്തം കൊള്ളയടിക്കുകയാണ് ഉമ്മൻ ചാണ്ടിയും സംഘവുമെന്ന് വി എസ് പറഞ്ഞു. സോളാർ തട്ടിപ്പു കേസിൽ പ്രതികളായ സരിത എസ് നായർക്കും ബിജു രാധാകൃഷ്ണനും ലഭിച്ച ശിക്ഷ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ലഭിക്കും. ഉമ്മൻ ചാണ്ടിയുടെ കൂട്ട കൊള്ളസംഘമായ മന്ത്രി സഭയിലെ പ്രമുഖരാണ് സരിതയ്ക്ക് പണം നൽകിയതെന്നും വി എസ് ചൂണ്ടിക്കാട്ടി.