- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരീ സഹോദരന്മാരേ എന്നു വിളിച്ചപ്പോൾ ആർപ്പുവിളി; ആദ്യം തന്നെ പിണറായിക്ക് വോട്ട് ചോദ്യം; മന്ത്രിമാരുടെ അഴിമതി കേസുകൾ എണ്ണിപ്പറഞ്ഞ് പ്രസംഗം: പിണറായിക്ക് വേണ്ടി വോട്ടു ചോദിച്ചെത്തിയ വി എസ് ധർമ്മടത്തെ ഇളക്കി മറിച്ചത് ഇങ്ങനെ
കണ്ണൂർ: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തെ ഇളക്കി മറിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചരണം. കണ്ണേ കരളേ വിളികൾക്കടിയിലേക്ക് കടന്നെത്തിയ വി എസ് സിപിഐ(എം) അണികൾക്ക് ആവേശം പകർന്നു. സഹോദരീ സഹോദരന്മാരേ.. സഖാക്കളേ എന്ന് വിളിച്ച് കൊണ്ട് പ്രസംഗം തുടങ്ങിയപ്പോൾ തന്നെ സദസിൽ നിലയ്ക്കാത്ത കൈയടികൾ മുഴങ്ങി. തുടർന്ന് ആദ്യം തന്നെ പിണറായി വിജയൻ വോട്ടു ചോദിച്ചു വി എസ്. ധർമ്മടത്തെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി സഖാവ് പിണറായി വിജയനെ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് വി എസ് അഭ്യർത്ഥിച്ചു. അപ്പോഴും സദസിൽ വലിയ കൈയടി ഉയർന്നു. തുടർന്ന് മന്ത്രിമാരുടെ അഴിമതി കേസുകളെ കുറിച്ചാണ് വി എസ് സംസാരിച്ചത്. രാവിലെ ഇങ്ങോട്ടു വരും മുമ്പ് പത്രമൊന്നു തുറന്നു നോക്കി. അപ്പോഴാണ യുഡിഎഫിന്റെ മാനിഫെസ്റ്റോ വായിക്കാൻ ഇടയായത്. അഴിമതി രഹിതമായ ഭരണമാകും എന്നതാണ് വാഗ്ദാനം. അതു കണ്ട് എനിക്ക് വന്ന ചിരി അടക്കാൻ സാധിച്ചില്ല. അപ്പോഴാണ് ഒന്നോർത്തത് അഴിമതി
കണ്ണൂർ: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തെ ഇളക്കി മറിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചരണം. കണ്ണേ കരളേ വിളികൾക്കടിയിലേക്ക് കടന്നെത്തിയ വി എസ് സിപിഐ(എം) അണികൾക്ക് ആവേശം പകർന്നു. സഹോദരീ സഹോദരന്മാരേ.. സഖാക്കളേ എന്ന് വിളിച്ച് കൊണ്ട് പ്രസംഗം തുടങ്ങിയപ്പോൾ തന്നെ സദസിൽ നിലയ്ക്കാത്ത കൈയടികൾ മുഴങ്ങി. തുടർന്ന് ആദ്യം തന്നെ പിണറായി വിജയൻ വോട്ടു ചോദിച്ചു വി എസ്.
ധർമ്മടത്തെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി സഖാവ് പിണറായി വിജയനെ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് വി എസ് അഭ്യർത്ഥിച്ചു. അപ്പോഴും സദസിൽ വലിയ കൈയടി ഉയർന്നു. തുടർന്ന് മന്ത്രിമാരുടെ അഴിമതി കേസുകളെ കുറിച്ചാണ് വി എസ് സംസാരിച്ചത്. രാവിലെ ഇങ്ങോട്ടു വരും മുമ്പ് പത്രമൊന്നു തുറന്നു നോക്കി. അപ്പോഴാണ യുഡിഎഫിന്റെ മാനിഫെസ്റ്റോ വായിക്കാൻ ഇടയായത്. അഴിമതി രഹിതമായ ഭരണമാകും എന്നതാണ് വാഗ്ദാനം. അതു കണ്ട് എനിക്ക് വന്ന ചിരി അടക്കാൻ സാധിച്ചില്ല. അപ്പോഴാണ് ഒന്നോർത്തത് അഴിമതി കേസുകളെ പ്രതികൾ ആരൊക്കെയെന്ന്... ഇങ്ങനെ തുടങ്ങിയ വി എസ് തുടർച്ചയായി മന്ത്രിമാരുടെ അഴിമതി കേസുകൾ എണ്ണി പറഞ്ഞു വി എസ്.
31 അഴിമതി കേസുകൾ മന്ത്രിമാർക്കെതിരെ ഉണ്ടെന്ന് വി എസ് എടുത്തു പറഞ്ഞു. പി കെ ജയലക്ഷ്മി ഒഴികെ ഈ യുഡിഎഫ് സർക്കാറിലെ എല്ലാ മന്ത്രിമാരും അഴിമതി കേസുകളിലെ പ്രതികളാണെന്നു പറഞ്ഞ വി എസ്, ഓരോ മന്ത്രിമാർക്കെതിരായ കേസുകളുടെ എണ്ണവും വിവാദമുണ്ടാക്കിയ ഭൂമി ഇടപാടുകളുടെ കണക്കുകളും വ്യക്തമാക്കി. തുടർന്ന് യുഡിഎഫിന്റെ മാനിഫെസ്റ്റോയെ കളിയാക്കി കൊണ്ടാണ് വി എസ് പ്രസംഗിച്ചത്.
എൽഡിഎഫ് സർക്കാറിന്റെ കാലത്തെല്ലാം വിലക്കയറ്റത്തിൽനിന്നു ജനങ്ങളെ രക്ഷിച്ച പാരമ്പര്യമാണുള്ളതെന്നു വി എസ്. ചൂണ്ടിക്കാട്ടി. ഇടതുപക്ഷം അധികാരത്തിൽവന്നാൽ തുടർന്നുള്ള അഞ്ചു വർഷവും നിയന്ത്രിത വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണംചെയ്യുമെന്നാണ് ഇത്തവണത്തെ പ്രകടനപത്രികയിൽ പറയുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കായി പ്രത്യേക വകുപ്പ് അടക്കം, സമൂഹത്തിലെ പ്രധാന മേഖലകളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെല്ലാമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും ഒടുവിൽ പ്രസംഗം ചുരുക്കുമ്പോഴും അദ്ദേഹം ധർമ്മടത്തെ വോട്ടർമാരെ ഓർമ്മിപ്പിച്ചത് പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്. ധർമ്മടം മണ്ഡലത്തിലെ ചക്കരക്കല്ലിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് വി എസ് പങ്കെടുത്തത്. വി എസ് പാർട്ടി വരുദ്ധനാണെന്ന പ്രമേയം നിലനിൽക്കുന്നതാണെന്ന പിണറായിയുടെ പരാമർശത്തിന്റെ വിവാദം നിലനിൽക്കെയാണ് വി എസ് പിണറായിക്ക് വേണ്ടി വോട്ടു ചോദിച്ചെത്തിയത്. എന്നാൽ വിവാദ വിഷയത്തിൽ പരാമർശം നടത്താൻ അദ്ദേഹം തയ്യാറായില്ലെന്നത് സിപിഎമ്മിനും ആശ്വാസമായി.
ധർമ്മടം കൂടാതെ കുത്തുപറമ്പ്, കണ്ണൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും വി എസ് പങ്കെടുക്കും. പിണറായി തെക്കു നിന്നും വടക്കോട്ടും വി എസ് വടക്കു നിന്നു തെക്കോട്ടുമാണ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. അതിനാൽ പിണറായി ഇന്ന് സ്വന്തം മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല.
അതേസമയം വിഎസിനെതിരെയാ പിണറായി വിജയന്റെ പരാമർശം, സിപിഐഎമ്മിനെതിരെ മാദ്ധ്യമ അജണ്ടയെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. വിഎസിനെ കുറിച്ചുള്ള പരമാർശം സംബന്ധിച്ച് പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയെ കുഴപ്പത്തിലാക്കാനുള്ള മാദ്ധ്യമങ്ങളുടെ നീക്കം വിവപ്പോവില്ലെന്നും കോടിയേരി പറഞ്ഞു. വിഎസിനെതിരായ പ്രമേയം നിലനിൽക്കുന്നുണ്ടോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിയെ കുഴപ്പത്തിലാക്കാൻ നോക്കേണ്ടന്നായിരുന്നു കോടിയേരിയുടെ മറുപടി.
വി എസ് അച്യുതാനന്ദന് പാർട്ടി വിരുദ്ധ മനോഭാവമുണ്ടെന്ന പ്രമേയം ഇപ്പോഴും നിലനിൽക്കുവന്നുവെന്ന പ്രസ്താവന വിവാദമായതോടെ പിണറായി വിജയൻ മാദ്ധ്യമങ്ങളെ പഴിചാരി രംഗത്തെത്തിയുരുന്നു. തുടർന്ന് കേന്ദ്രനേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ നടത്തുകയും ചെയ്തു. പ്രസ്താവന ഉടൻ തിരുത്തി വിശദീകരണം നൽകണമെന്ന കർശന നിർദ്ദേശമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയിൽനിന്ന് പിണറായി വിജയന് ലഭിച്ചത്.
പ്രസ്താവന തിരുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും യെച്ചൂരി പിണറായിക്ക് നൽകി. ഇതേ തുടർന്നാണ് വാർത്താ സമ്മേളനത്തിൽ പാർട്ടി നിലപാടെന്ന രീതിയിൽ അർത്ഥശങ്കയില്ലാതെ നടത്തിയ പരാമർശം മാദ്ധ്യമങ്ങളുടെ തലയിൽ കെട്ടിവച്ച് പിണറായി ഒഴിഞ്ഞുമാറാൻ ശ്രമിച്ചത്. വാർത്താ സമ്മേളനത്തിൽ പരാമർശം വന്നത് അറിഞ്ഞശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇക്കാര്യം അറിയിച്ചു. വിജയന്റെ പ്രസ്താവനയോട് താൻ തൽക്കാലം പരസ്യപ്രതികരണം നടത്തുന്നില്ലെന്നും ഉചിതമായ തീരുമാനം പൊളിറ്റ് ബ്യൂറോ അടിയന്തരമായി കൈക്കൊള്ളണമെന്നുമായിരുന്നു വി എസ് ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
വി എസ് അച്യുതാനന്ദൻ പാർട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനിൽക്കുന്നുണ്ടെന്നും അക്കാര്യവും വി.എസിന്റെ സ്ഥാനാർത്ഥിത്വവും രണ്ടാണെന്നുമായിരുന്നു പിണറായിയിയുടെ പരാമർശം. ബുനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിയിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ പിണറായി പരാമർശം നടത്തിയിരുന്നത്.