- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിന്റെ നായകന് റെക്കോർഡ് ഭൂരിപക്ഷം നൽകാൻ ഉറച്ച് ധർമ്മടം; ഇങ്ങോട്ടു വരേണ്ട ഞങ്ങൾ വോട്ടു ചെയ്തേക്കാമെന്ന് പ്രഖ്യാപിച്ച് മലമ്പുഴ: മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് അന്ത്യം നൽകി വിഎസും പിണറായിയും ഗോദയിൽ എത്തുമ്പോൾ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയ ആശ്വാസത്തിൽ ഇടതു മുന്നണി
തിരുവനന്തപുരം: കേരളത്തിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയി സിപിഎമ്മിനെ സംബന്ധിച്ചടോത്തോളം ആദ്യത്തെ പരീക്ഷണ ഘട്ടം അവസാനിച്ചു എന്നതാണ് പിണറായിയും വിഎസും മത്സരിക്കുമെന്ന വാർത്ത പുറത്തുവരുന്നതോടെ വ്യക്തമാകുന്നത്. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ അണിനിരത്തി അധികാരം തിരിച്ചു പിടിക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. സംസ്ഥാന തലത്തിലുള്ള എതിർപ്പിനെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ ഇല്ലാതാക്കാൻ സാധിച്ചതോടെ പിണറായിയും വിഎസും ഒരുമിച്ച് കൈകോർത്തുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇരുവരും മത്സരിക്കുമെന്ന് വ്യക്തമായതോടെ മണ്ഡലങ്ങലെ കുറിച്ചും വ്യക്തത കൈവന്നു. പിണറായി ധർമ്മടത്തും വി എസ് മലമ്പുഴയിലും മത്സരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ ധർമ്മടത്ത് പിണറായി മത്സരിക്കാൻ എത്തുമ്പോൾ റെക്കോർഡ്് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് ഉറപ്പിച്ചിരിക്കയാണ് മണ്ഡലത്തിലെ വോട്ടർമാർ. ഇവിടെത്തെ നാട്ടുകാർക്ക് പിണറായി കർക്കശ്യക്കാരനായ രാഷ്ട്രീയക്കാരനല്ല, മ
തിരുവനന്തപുരം: കേരളത്തിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയി സിപിഎമ്മിനെ സംബന്ധിച്ചടോത്തോളം ആദ്യത്തെ പരീക്ഷണ ഘട്ടം അവസാനിച്ചു എന്നതാണ് പിണറായിയും വിഎസും മത്സരിക്കുമെന്ന വാർത്ത പുറത്തുവരുന്നതോടെ വ്യക്തമാകുന്നത്. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ അണിനിരത്തി അധികാരം തിരിച്ചു പിടിക്കാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. സംസ്ഥാന തലത്തിലുള്ള എതിർപ്പിനെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ ഇല്ലാതാക്കാൻ സാധിച്ചതോടെ പിണറായിയും വിഎസും ഒരുമിച്ച് കൈകോർത്തുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇരുവരും മത്സരിക്കുമെന്ന് വ്യക്തമായതോടെ മണ്ഡലങ്ങലെ കുറിച്ചും വ്യക്തത കൈവന്നു. പിണറായി ധർമ്മടത്തും വി എസ് മലമ്പുഴയിലും മത്സരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു.
സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ ധർമ്മടത്ത് പിണറായി മത്സരിക്കാൻ എത്തുമ്പോൾ റെക്കോർഡ്് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് ഉറപ്പിച്ചിരിക്കയാണ് മണ്ഡലത്തിലെ വോട്ടർമാർ. ഇവിടെത്തെ നാട്ടുകാർക്ക് പിണറായി കർക്കശ്യക്കാരനായ രാഷ്ട്രീയക്കാരനല്ല, മറിച്ച് എന്ത് കാര്യത്തിനും പരിഹാരം കാണുകയും സാധാരണക്കാർക്കിടയിൽ ഓടിയെത്തുകയും ചെ്യ്യുന്ന വിജയേട്ടാണ്. അതുകൊണ്ട് തന്നെ ജന്മനാട്ടിൽ അനായാസം തന്നെ പിണറായി വിജയിച്ചു കയറുമെന്നത് ഉറപ്പാണ്. പിണറായിക്കായി നാല് മണ്ഡലങ്ങളാണ് ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചിരുന്നത്. ധർമ്മടത്തിനു പുറമെ പയ്യന്നൂർ, തലശേരി, കല്യാശേരി എന്നിവയായിരുന്നു ഇവ. എന്നാൽ പിണറായി സ്വന്തം ജന്മനാടായ ധർമ്മടത്ത് നിന്നും മത്സരിക്കട്ടെയെന്നാണ് പാർട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിലേക്ക് പിന്നീട് പാർട്ടിയെത്തിയത്.
സിപിഎമ്മിന്റെ ചെങ്കോട്ടയായ ഇവിടെ നിന്ന് തന്നെ ജനവിധി നേടാനായിരുന്നു പിണറായിക്കും താത്പര്യമുണ്ടായത്. എന്നാൽ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് താരതമ്യേന ഭൂരിപക്ഷം കുറവായത് നേരിയ ആശങ്കയുമുണ്ടാക്കിയിരുന്നു. എന്നാൽ ശക്തനായ സ്ഥാനാർത്ഥിയായി പിണറായി എത്തുന്നതോടെ അനായാസം വിജയിക്കാമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
കമ്യൂണിസ്റ്റ് പാർട്ടിക്ക് തുടക്കമിട്ട പാറപ്രം ഉൾപ്പെടുന്നതാണ് ധർമടം മണ്ഡലം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലെന്ന് പറയാവുന്ന പ്രദേശം. എടക്കാട് നിയമസഭാ മണ്ഡലം ഇല്ലാതായതിനു ശേഷമാണ് ധർമ്മടം മണ്ഡലത്തിന്റെ പിറവി. എടക്കാടിന്റെ ഭാഗമായിരുന്ന അഞ്ച് പഞ്ചായത്തുകളും തലശേരിയിൽ നിന്നും കൂത്തുപറമ്പിൽ നിന്നും മൂന്ന് പഞ്ചായത്തുകളും ചേർന്ന് രൂപീകരിച്ചപ്പോൾ തന്നെ മണ്ഡലത്തിന്റെ മനസ്സ് ഇടത്തോട്ട് തന്നെ ആകുമെന്ന് ഉറപ്പിച്ചിരുന്നു. 2011ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നതോടെ മണ്ഡലത്തിന്റെ വോട്ടുകണക്കുകൾക്ക് ആധികാരിതയുണ്ടായെന്നു മാത്രം.
പിണറായി, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശേരി, ധർമ്മടം, വേങ്ങാട് എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ധർമ്മടം മണ്ഡലം. ഇതിൽ പിണറായി തന്നെയാണ് ധർമ്മടത്തെ ചുവപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണക്കനുസരിച്ച് മൂന്നിൽ രണ്ടു ഭാഗം വോട്ടും ഇവിടെ ഇടതുമുന്നണിക്കായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി. എമ്മിലെ കെ.കെ. നാരായണൻ 15162 വോട്ടുകൾക്കാണ് കോൺഗ്രസ്സിലെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയത്. 1996ൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്നാണ് പിണറായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണമന്ത്രിയുമായി.
സസ്‌പെൻസ് പൊളിച്ചാണ് വി എസ് ഇത്തവണ മലമ്പുഴയിലേക്ക് എത്തുന്നത്. പാവങ്ങളുടെ പടത്തലവന്റെ മണ്ഡലമെന്ന നിലയിൽ ദേശീയ ശ്രദ്ധ തന്നെയാകും ഈ മണ്ഡലത്തിന്. 93ാം വയസിലാണ് വി എസ് തെരഞ്ഞെടുപ്പ് ഗോദയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ വി എസ് വോട്ടുചോദിച്ച് എത്തിയില്ലെങ്കിലും വിജയിപ്പിക്കാൻ ഉറപ്പിച്ചാണ് നാട്ടുകാരും. കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്കാണ് വി എസ് വിജയിച്ചത്. ഇത്തവണ അത് 30തിൽ എത്തിക്കാൻ ഉറപ്പിച്ചാണ മണ്ഡലത്തിലെ സിപിഐ(എം) പ്രവർത്തകർ.
വി എസ് അച്യുതാനന്ദന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ പോളിറ്റ് ബ്യൂറോ നിർദ്ദേശപ്രകാരം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതോടെയാണ് വിഎസിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്. വി.എസിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്ന സെക്രട്ടറിയേറ്റിന് ഒടുവിൽ പി.ബിയുടെ അന്ത്യശാസനം അനുസരിക്കേണ്ടി വരികയായിരുന്നു. 2011ലേതിന് സമാനമായ സാഹചര്യം രൂപപ്പെടുത്തി വി.എസിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുവരരുതെന്നും അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നുമാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഇതിനെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള ഔദ്യോഗികനേതൃത്വത്തിന്റെ നീക്കം വി എസ് അനുകൂലികൾ പാർട്ടി സെക്രട്ടറി സീതാറാം യച്ചൂരിയെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് പി.ബിയുടെ ഇടപെടൽ ഉണ്ടായത്. ഇന്നലെ അദ്ദേഹം കൂടി പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വി.എസിനെയും പിണറായി വിജയനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പിണറായി ധർമടത്ത് മത്സരിക്കും. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഇന്നലത്തെ യോഗത്തിൽ ചർച്ചയുണ്ടായില്ല. വി.എസിനെ മത്സരിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മുന്നണിക്ക് ഗുണം ചെയ്യുമെന്നുമുള്ള പി.ബി തീരുമാനം യച്ചൂരി സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഈ തീരുമാനം സെക്രട്ടറിയേറ്റ് ചർച്ച കൂടാതെ അംഗീകരിക്കുകയായിരുന്നു. പാലക്കാട് ജില്ലാ കമ്മിറ്റി സമർപ്പിച്ച പട്ടികയിൽ മലമ്പുഴയിൽ വി.എസിനെ ഒഴിവാക്കി സിഐടി.യു നേതാവ് എ. പ്രഭാകരനെയാണ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരുന്നത്. സെക്രട്ടറിയേറ്റ് തീരുമാനത്തോടെ പ്രഭാകരന് രണ്ടാം തവണ സ്ഥാനാർത്ഥിത്വം ലഭിച്ചില്ല.
പിണറായി വിജയന് പുറമെ ഇ.പി. ജയരാജൻ (മട്ടന്നൂർ), തോമസ് ഐസക് (ആലപ്പുഴ), എ.കെ. ബാലൻ (തരൂർ), ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പൻചോല) എന്നിവരാണ് സ്ഥാനാർത്ഥികൾ. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ഷൈലജയും മത്സരിക്കും. അതേസമയം സംഘടനാ ഭാരവാഹിത്വം വഹിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് സിഐടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ എന്നിവർ ഇത്തവണയുണ്ടാവില്ല. ജില്ലാ സെക്രട്ടറിമാർ, രണ്ടുതവണ മത്സരിച്ചവർ എന്നിവരെ ഒഴിവാക്കണമെന്ന മാർഗനിർദ്ദേശത്തിൽ ഇളവുനൽകും. വിജയസാധ്യതയാണ് സ്ഥാനാർത്ഥിത്വത്തിൽ മുഖ്യ ഘടകമായി പരിഗണിക്കുക. ഇതനുസരിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, തൃശൂർ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീൻ, എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവർക്ക് ഇളവ് ലഭിച്ചേക്കും. ഇതടക്കമുള്ളവയിൽ ഞായറാഴ്ച ചേരുന്ന സംസ്ഥാനസമിതിയാവും അന്തിമ തീരുമാനമെടുക്കുക.
എന്തായാലും വിഎസും പിണറായിയും മത്സരിക്കുന്നതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പരീക്ഷണത്തെ സിപിഐ(എം) അതിജീവിച്ചു. അതുകൊണ്ട് തന്നെ ഇനി തെരഞ്ഞെടുപ്പ്് പ്രചരണ രംഗത്താകും സിപിഐ(എം) വെല്ലുവിളി നേരിടേണ്ടി വരിക. വി എസ് തന്നെ പടത്തലവനായി എത്തുന്നതോടെ വിജയിച്ചു കയറാമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പിൽ സിപിഐ(എം) അധികാരത്തിലെത്തിയാൽ ആദ്യ ആറുമാസത്തിൽ കുറയാത്ത സമയം തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് വിഎസിന്റെ ആവശ്യപ്പെട്ടെന്ന വിധത്തിൽ വാർത്തകളുണ്ടായിരുന്നു. തനിക്കൊപ്പമുള്ള പത്ത് പേർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരമൊരുക്കണമെന്നും വി എസ് ആവശ്യപ്പെടുന്നു. ജെ മേഴ്‌സികുട്ടിയമ്മ അടക്കമുള്ളവർക്ക് ജയിക്കുന്ന സീറ്റുകൾ നൽകണമെന്നാണ് വി എസ് ആവശ്യപ്പെട്ടതെന്നുമായിരുന്നു റിപ്പോർട്ടുകൾ.