മലമ്പുഴ: സംസ്ഥാനത്ത് ഇടത് തരഗം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. സ്ഥാനാർത്ഥി നിർണുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായിട്ടുള്ള തർക്കങ്ങൾ സ്വാഭാവികമാണെന്നും പട്ടിക വരുന്നതോടെ അതെല്ലാം ഇല്ലാതാകുമെന്നും വി എസ് പറഞ്ഞു. പാറ്റൂർ കേസ്, സോളാർ കോഴകളുടെ അകമ്പടിയിലാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണം, അതുകൊണ്ടു തന്നെ യുഡിഎഫിന് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല, എൽഡിഎഫ് അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ അനധികൃതമായി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കുമെന്നും വി എസ് പറഞ്ഞു.