- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് അഴിമതി നടത്താനെന്ന വാദം തെറ്റ്; സീനിയർ എന്നത് പരിഗണിച്ചു മാത്രമായിരുന്നു നിയമനം; വിവാദമുയർന്ന സാഹചര്യത്തിൽ അവർതന്നെ സ്ഥലംമാറ്റം വേണ്ടെന്ന് പറഞ്ഞ് പിന്മാറി; ഈ സർക്കാരിന്റെ കാലത്ത് നിയമനങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ കഴിഞ്ഞെന്നും മന്ത്രി വി എസ് സുനിൽകുമാർ മറുനാടനോട്
തിരുവനന്തപുരം: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് അഴിമതിക്ക് കളമൊരുക്കാനാണെന്ന ആക്ഷേപം നിഷേധിച്ച് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഇത്തരമൊരു ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് മന്ത്രി സുനിൽകുമാർ മറുനാടനോട് വ്യക്തമാക്കി. സുനിൽകുമാറിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും എ ഐ വൈ എഫ് സംസ്ഥാന നേതാവുമായ ടി പ്രദീപ് കമാറിന്റെ ഭാര്യ പി. വി മുംതാസ് സിന്ധുവിന് ഇക്കഴഞ്ഞ ദിവസമാണ് കാർഷിക സർവകലാശാല ഹെഡ്ക്വാർട്ടേഴ്‌സ് ആസ്ഥാനത്ത് ഗ്രേഡ് 2 കമ്പ്യൂട്ടർ അസിസ്റ്റന്റായി നിയമനം നൽകിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇതേ തസ്തികയിൽ പ്രവർച്ചുവരികയായിരുന്നു മുംതാസ് സിന്ധു. സിന്ധുവിന് നൽകിയ നിയമന ഉത്തരവിൽ സിന്ധുവിന് ഫെയർ കോപ്പി സെക്ഷനിലാണ് പോസ്റ്റിങ് എന്നും കാർഷിക സർവകലാശാല ഹെഡ്ക്വാർ്‌ട്ടേഴ്‌സിൽ റിക്രൂട്ട്‌മെന്റ് വിംഗിലാണ് ചുമതലയെന്നും പ്രത്യേകം വ്യക്തമാക്കിയിരുന്നു. വരുംദിവസങ്ങളിൽ യൂണിവേഴ്സിറ്റിയിൽ നിരവധി അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം നടക്കാനുണ്ടെന്ന
തിരുവനന്തപുരം: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ടി പ്രദീപ്കുമാറിന്റെ ഭാര്യയ്ക്ക് കാർഷിക സർവകലാശാലയിൽ നിയമനം നൽകിയത് അഴിമതിക്ക് കളമൊരുക്കാനാണെന്ന ആക്ഷേപം നിഷേധിച്ച് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഇത്തരമൊരു ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് മന്ത്രി സുനിൽകുമാർ മറുനാടനോട് വ്യക്തമാക്കി.
സുനിൽകുമാറിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും എ ഐ വൈ എഫ് സംസ്ഥാന നേതാവുമായ ടി പ്രദീപ് കമാറിന്റെ ഭാര്യ പി. വി മുംതാസ് സിന്ധുവിന് ഇക്കഴഞ്ഞ ദിവസമാണ് കാർഷിക സർവകലാശാല ഹെഡ്ക്വാർട്ടേഴ്‌സ് ആസ്ഥാനത്ത് ഗ്രേഡ് 2 കമ്പ്യൂട്ടർ അസിസ്റ്റന്റായി നിയമനം നൽകിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇതേ തസ്തികയിൽ പ്രവർച്ചുവരികയായിരുന്നു മുംതാസ് സിന്ധു.
സിന്ധുവിന് നൽകിയ നിയമന ഉത്തരവിൽ സിന്ധുവിന് ഫെയർ കോപ്പി സെക്ഷനിലാണ് പോസ്റ്റിങ് എന്നും കാർഷിക സർവകലാശാല ഹെഡ്ക്വാർ്‌ട്ടേഴ്‌സിൽ റിക്രൂട്ട്‌മെന്റ് വിംഗിലാണ് ചുമതലയെന്നും പ്രത്യേകം വ്യക്തമാക്കിയിരുന്നു. വരുംദിവസങ്ങളിൽ യൂണിവേഴ്സിറ്റിയിൽ നിരവധി അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം നടക്കാനുണ്ടെന്നും ഇതിൽ വൻ അഴിമതിക്ക് കളമൊരുക്കാനാണ് മുംതാസിന് ഇത്തരമൊരു സെക്ഷനിൽ തന്നെ പോസ്റ്റിങ് നൽകിയതെന്നുമാണ് ആക്ഷേപം ഉയർന്നത്.
തീർത്തും അടിസ്ഥാന രഹിതമാണ് ഈ ആരോപണമെന്ന് മന്ത്രി വ്യക്തമാക്കി. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സമാന പോസ്റ്റിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. അവർ സീനിയർ എന്ന നിലയിൽ അവർ അർഹിച്ചിരുന്ന സ്ഥലംമാറ്റത്തിന് ആവശ്യമുന്നയിക്കുകയും അത് നൽകുകയുമാണ് ഉണ്ടായത്. എന്നാൽ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ അവർതന്നെ ഈ സ്ഥലംമാറ്റം വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ ഈ സ്ഥലംമാറ്റം റദ്ദാക്കാൻ നടപടി കൈക്കൊള്ളുമെന്നും മന്ത്രി മറുനാടനോട് വ്യക്തമാക്കി.
മുൻകാലങ്ങളിൽ നടന്നതിനേക്കാൾ സുതാര്യമായാണ് ഈ സർക്കാരിന്റെ കാലത്ത് നിയമനങ്ങൾ നടക്കുന്നത്. എന്നാൽ അത് അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാനാണ് പലരും ശ്രമിക്കുന്നത്. യാതൊരു അഴിമതിയും കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് നടക്കുന്നില്ല. ഇത്തരം പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.