- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ മുരളീധരൻ മത്സരം തൊഴിലാക്കിയ ആൾ; നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തുമോ എന്ന് വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാം; 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല; പരിഹാസവുമായി ശിവൻകുട്ടി
തിരുവനന്തപുരം: നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ മത്സരം തൊഴിലാക്കിയ ആളാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒന്നും ചെയ്യാനില്ല. നേമത്ത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തുമോ എന്ന് വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാമെന്നും വി ശിവൻകുട്ടി ശിവൻകുട്ടി പ്രതികരിച്ചു.
മുരളീധരൻ മന്ത്രിയായിരുന്നപ്പോഴാണ് വടക്കാഞ്ചേരിയിൽ മത്സരിച്ച് തോറ്റ് തുന്നംപാടിയത്. അതിനാൽ അക്കാര്യത്തിൽ ഒരു ആശങ്കയും എൽ.ഡി.എഫിനില്ല. ത്രികോണ മത്സരം തന്നെയായിരിക്കും മണ്ഡലത്തിൽ നടക്കുക. കോൺഗ്രസുകാർ വോട്ട് കച്ചവടം നടത്തുമോ എന്ന് എണ്ണിക്കഴിയുമ്പോൾ മാത്രമേ പറയാൻ കഴിയുകയുള്ളു.
ഓരോ കാലത്ത് നടത്തുന്ന സമരങ്ങൾ അന്നത്തെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക. സിപിഎമ്മിന്റെ തീരുമാനപ്രകാരമാണ് മാണിക്കെതിരായ നിയസഭ പ്രതിഷേധത്തിൽ പങ്കെടുത്തത്. ആ സംഭവത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലും തനിക്ക് വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും വി ശിവൻകുട്ടി പറഞ്ഞു.