- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിളിച്ചിട്ട് ആരും ഫോൺ എടുത്തില്ല; പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി; പരീക്ഷാഭവനിൽ വിദ്യാഭ്യാസമന്ത്രിയുടെ മിന്നൽ പരിശോധന
തിരുവനന്തപുരം: പരീക്ഷാ ഭവനിൽ വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി. പരീക്ഷാ ഭവനിൽ എത്തിയ മന്ത്രി റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ആരാഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
ഇനി പരാതികൾ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പുനൽകി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ