തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ച് ചർച്ച ചെയ്യണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം.ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലുടെയാണ് ബലറാം അഭിപ്രായം വ്യക്തമാക്കുന്നത്.

'സ്ത്രീപക്ഷ'മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ഇത്രയും നാളും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇതേ കുറിച്ചാണ് ചർച്ചകൾ ഉയർന്നു വരേണ്ടത്.അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരികാണാമെന്നും അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ഇപ്പോൾ പ്രചാരം നേടുകയാണ്.

കുറിപ്പിന്റെ പൂർണ്ണരൂപം

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ അതിന്മേൽ നടപടി സ്വീകരിക്കാനോ "സ്ത്രീപക്ഷ"മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചർച്ചകൾ ഉയർന്നുവരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവർ ശ്രദ്ധിക്കേണ്ടത്.

 

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വൈകുന്നതിനെ ചോദ്യം ചെയ്ത സിനിമ മേഖലയ്ക്ക് അകത്തും പുറത്തും നിരവധിപേർ പ്രേതിഷേധം അറിയിച്ചെത്തിയിരുന്നു. അതേസമയം, ഹേമ കമ്മിറ്റി, അടൂർ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉടൻ പുതിയ നിയമനിർമ്മാണം ഉണ്ടാവുമെന്ന് സജി ചെറിയാൻ നേരത്തെ അറിയിച്ചു. പുതിയ നിയമത്തിന്റെ കരട് തയ്യാറാണ്. നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും കൊച്ചി പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.